കായികം

നെറ്റ്‌സില്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും പന്തെറിഞ്ഞ് പാക് താരങ്ങള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഓസ്ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന പാക്ക് പേസര്‍മാരായ സല്‍മാന്‍ ഇര്‍ഷാദും ഹാരിസ് റൗഫുമാണ് കോലിയടക്കമുള്ള താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഓസീസ് ടീമംഗങ്ങളുമായുള്ള സ്‌ലെഡ്ജിംഗ് വിവാദങ്ങള്‍ക്ക് ശേഷം ഓസീസ് പ്രധാനമന്ത്രിയുമൊത്തുള്ള പുതുവത്സര ആഘോഷമായിരുന്നു അവസാനം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിത വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ ആരാധക ശ്രദ്ധ നേടുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നാലാമത്തേതുമായ മത്സരങ്ങള്‍ തയാറെടുക്കുന്നതിനിടെയാണ് പുതിയ വിഷയമെത്തുന്നത്. സിഡ്നി ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ ടീമിന് പന്തെറിയാന്‍ രണ്ട് അതിഥികളുമുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന പാക്ക് പേസര്‍മാരായ സല്‍മാന്‍ ഇര്‍ഷാദും ഹാരിസ് റൗഫുമാണ് കോലിയടക്കമുള്ള താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞത്. ഇന്ത്യന്‍ ടീമിന് പന്തെറിഞ്ഞ് പരിശീലനം നടത്തുന്ന പാക് താരങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ ലാഹോര്‍ ക്വലാന്‍ഡേഴ്സിന്റെ താരങ്ങളാണ് സല്‍മാനും ഹാരിസും. സിഡ്‌നി ടെസ്റ്റിന് മുന്‍പ് പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ടീമിന് ലഭിച്ച അപ്രതീക്ഷിത പരീക്ഷയായി ഇത്. ഇന്ന് അവസാന ടെസ്റ്റ് ആരംഭിക്കാനിരിക്കേ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍