TopTop
Begin typing your search above and press return to search.

ലോറസ് പുരസ്‌കാരം; നൊവാക് ജോക്കോവിച്ചും സിമോണ്‍ ബൈല്‍സും താരങ്ങള്‍;ഇന്ത്യയുടേത് മാതൃക കായിക കൂട്ടായ്മ

ലോറസ് പുരസ്‌കാരം; നൊവാക് ജോക്കോവിച്ചും സിമോണ്‍ ബൈല്‍സും താരങ്ങള്‍;ഇന്ത്യയുടേത് മാതൃക കായിക കൂട്ടായ്മ

കായികരംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഗ്രാന്‍സലാം നേട്ടമാണ് ജോക്കോവിച്ചിന് ഗുണമായത്. അമേരിക്കയിന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായി. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം ഇന്ത്യ നേടി. ജാര്‍ഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'യുവ'യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറന്‍സ് പുരസ്‌കാരം നേടിയത്.

മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന് ലഭിച്ചു. കരിയറിലെ 80-ാംത് പിജിഎ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി വന്‍ തിരിച്ചുവരവ് നടത്തിയയാണ് ടൈഗര്‍ വുഡ്‌സിന് നേട്ടമായത്. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോട്ടും ഇടം പിടിച്ചിരുന്നു. കരിയറില്‍ മികച്ച മുന്നേറ്റം നടത്തിയതിനുള്ളപുരസ്‌കാരം തേടിയെത്തിയത് ജപ്പാന്റെ ടെന്നീസ് റാണി നവോമി ഓസാക്കോയെയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേട്ടം പുരസ്‌കാര നിര്‍ണയത്തില്‍ മുതല്‍ക്കൂട്ടായി. 2018 ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്‌സണലിനെ പരിശീലിപ്പിച്ച ആഴ്‌സണ്‍ വെങ്ങര്‍ക്കാണ് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്


Next Story

Related Stories