TopTop
Begin typing your search above and press return to search.

ഇത്തവണ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല; യുവന്റസിന് ജയം

ഇത്തവണ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല; യുവന്റസിന് ജയം

സീരി എ യില്‍ ലാസിയോ എവേ മത്സരം വിജയിച്ച് യുവന്റസ്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. മത്സരത്തിന്റെ തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിയ കളിയായിരുന്നു യുവന്റസിന്റേത്. ലാസിയോ തങ്ങളുടെ ഹോം അഡ്വാന്റേജ് മുതലെടുത്ത് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ആ പ്രകടനത്തിന്റെ ഫലമായി ഒരു ഗോള്‍ നേടാനും ലാസിയോക്കായി. ഒരു കോര്‍ണറില്‍ നിന്ന് എമിറെ ചാന്‍ നേടിയ സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ലാസിയോ ലീഡ് എടുത്തത്.

എന്നാല്‍ പിന്നീട് ഒരു ചാമ്പ്യന്‍ പ്രകടനം തന്നെ യുവന്റസ് നടത്തി. 74ആം മിനുട്ടില്‍ കാന്‍സെലോയിലൂടെ യുവന്റസ് സമനില നേടി. പിന്നീട് സമനിലയില്‍ തൃപതരാകാതെ പൊരുതി 86ആം മിനുട്ടില്‍ വിജയഗോളും നേടി. ഒരു പെനാള്‍ട്ടിയിലൂടെ റൊണാള്‍ഡോ ആയിരുന്നു യുവന്റസിന്റെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ പെനാള്‍ട്ടു നഷ്ടമാക്കിയ റൊണാള്‍ഡോ ഇന്നൊരു പിഴവും ഇല്ലാതെയാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ യുവന്റസിന് 21 മത്സരങ്ങളില്‍ നിന്ന് 59 പോയന്റായി. രണ്ടാമതുള്ള നാപോളിയെക്കാള്‍ 11 പോയന്റിന്റെ ലീഡാണ് ഇപ്പോള്‍ യുവന്റസിന് ഉള്ളത്.


Next Story

Related Stories