TopTop
Begin typing your search above and press return to search.

പോള്‍ പോഗ്ബയെ ബാഴ്‌സലോണയിലേക്ക് സ്വാഗതം ചെയ്ത് സുവാരസ്

പോള്‍ പോഗ്ബയെ ബാഴ്‌സലോണയിലേക്ക് സ്വാഗതം ചെയ്ത് സുവാരസ്

ഫ്രഞ്ച് താരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നിറങ്ങുന്നുവെന്ന വര്‍ത്ത പുറത്തു വന്നതിന് പിന്നാലെ താരത്തെ ബാഴ്‌സലോണയിലേക്ക് സ്വാഗതം ചെയ്ത് ലൂയിസ് സുവാരസ്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ സമയത്ത് ബാഴ്‌സലോണയിലേക്ക് പോഗ്ബ മാറാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

'പോഗ്ബ മികച്ച താരമാണ്. ഫുട്ബോളില്‍ വിജയിച്ച താരമാണ്. കൂടുതല്‍ ട്രോഫികള്‍ നേടാനായി പോഗ്ബ ആഗ്രഹിക്കുന്നുണ്ടാവും' എന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ബാഴ്‌സ താരം പിക്വേയും പോഗ്ബയെ തങ്ങളുടെ ക്ലബിലേക്ക് ക്ഷണിച്ചിരുന്നു. ഫ്രാന്‍സിനെ ലോകകപ്പ് വിജയികളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പോഗ്ബക്കായി ബാഴ്‌സലോണ രംഗത്തെത്തിയിരുന്നു.

പോഗ്ബ ഈ സീസണില്‍ മാഞ്ചസ്റ്റര്‍ വിട്ടേക്കുമെന്നും ക്ലബ് വിട്ടാല്‍ ബാഴ്‌സയായിരിക്കും ലക്ഷ്യം എന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ബാഴ്‌സ ടീമംഗങ്ങള്‍ പോഗ്ബയ്ക്ക് സ്വാഗതവുമായി പരസ്യമായി എത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലകനായ ഹോസെ മൗറിഞ്ഞോയും പോഗ്ബയും വ്യക്തിപരമായ പ്രശ്നങ്ങളും താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള പോര് കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമായിരുന്നു.

Next Story

Related Stories