TopTop
Begin typing your search above and press return to search.

റെക്കോഡ് നേട്ടം; എ​ഫ്.​എ ക​പ്പ് ചാംപ്യന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി

റെക്കോഡ് നേട്ടം; എ​ഫ്.​എ ക​പ്പ് ചാംപ്യന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി

എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് കപ്പ് ചാംപ്യന്‍മാരായി. ഈ നേട്ടത്തോടെ പുതിയ‌ റെക്കോഡിലേക്കാണ് മാഞ്ച‌സ്റ്റ‌ര്‍ സിറ്റി എത്തിയിരിക്കുന്ന‌ത്. ഇതാദ്യ‌മായാണ് ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ചരിത്രത്തിൽ ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളായ പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവ‌യില്‍ ഒരേ ടീം ചാമ്പ്യന്മാരാകുന്നത്. കൂടാതെ റഹീം സ്റ്റെര്‍ലിങിന്റെ ഹാട്രിക്ക് മികവില്‍ സീസണില്‍ മൂന്ന് കിരീടമെന്ന ചരിത്ര നേട്ടവും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം.

സിറ്റിയുടെ ആറാം എഫ് എ കപ്പ് നേട്ടത്തിനാണ് വെബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2016 ല്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള ചുമതലയേറ്റതിനു ശേഷമുള്ള സിറ്റിയുടെ ആറാം കിരീട നേട്ടമാണിത്. സില്‍വ (26), ബ്രൂണേ(61), ജീസസ്(68), സ്‌റ്റെര്‍ലിങ്(38, 81, 87) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയവര്‍. സീനിയര്‍ താരം സെര്‍ജിയോ അഗ്വേറയെ പുറത്തിരുത്തിയാണ് ഗ്വാര്‍ഡിയോള ഇന്ന് ടീമിനെ ഇറക്കിയത്.



Next Story

Related Stories