TopTop
Begin typing your search above and press return to search.

യുവന്റസിലേക്കില്ല, റയല്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് മാഴ്സെലോ

യുവന്റസിലേക്കില്ല, റയല്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് മാഴ്സെലോ

റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡിഫന്‍ഡറും ബ്രസീലിയന്‍ താരവുമായ മാഴ്സെലോ വിയേര. റയല്‍ വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് മാഴ്സെലോ വ്യക്തമാക്കി. റയല്‍ മാഡ്രിഡില്‍ താന്‍ സന്തോഷവാനാണെന്നും ക്ലബ് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് മാഴ്സെലോ പറയുന്നത്. റയല്‍ മാഡ്രിഡ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മാഴ്സെലോ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനം വരെ താന്‍ റയല്‍ മാഡ്രിഡില്‍ ഉണ്ടാവുമെന്നും മാഴ്സെലോ പറഞ്ഞു.

തനിക്ക് റയല്‍ മാഡ്രിഡില്‍ ഇനിയും വര്‍ഷങ്ങളുടെ കരാര്‍ ബാക്കിയുണ്ടെന്നും റയല്‍ മാഡ്രിഡ് ലോകത്തിലെ മികച്ച ക്ലബ് ആണെന്നും അതുകൊണ്ട് തന്നെ ക്ലബ് മാറ്റത്തിനൊരുങ്ങുന്നില്ല എന്നുമാണ് മാഴ്സെലോ പറയുന്നത്. കളിക്കാന്‍ തുടങ്ങിയത് മുതല്‍ താന്‍ ക്ലബ് വിടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെന്നും എന്നാല്‍ തനിക്ക് റയല്‍ മാഡ്രിഡില്‍ നില്‍ക്കണമെന്നുള്ളത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയതോടെയാണ് മാഴ്സെലോയും റൊണാള്‍ഡോയുടെ വഴി തിരഞ്ഞെടുക്കമെന്ന് പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Next Story

Related Stories