TopTop
Begin typing your search above and press return to search.

മെസ്സിയോ റൊണാൾഡോയോ മികച്ചത്; പെലെയുടെ ഉത്തരം ഇങ്ങനെ

മെസ്സിയോ റൊണാൾഡോയോ മികച്ചത്; പെലെയുടെ ഉത്തരം ഇങ്ങനെ

ഒരു ദശാബ്ദമായി ഫുട്ബാൾ ആരാധകർ ചോദിക്കുന്ന ആ വലിയ ചോദ്യത്തിന് ഉത്തരവുമായി ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ലിയോണല്‍ മെസ്സിയാണോ മികച്ചവനെന്ന ചോദ്യത്തിനാണ് പെലെ ഒടുവില്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് മുന്‍ ഇന്ത്യന്‍നായകന്‍ ബൈച്ചൂംഗ് ബൂട്ടിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് കാലാകാലങ്ങളായി ഇരുവരുടെയും ആരാധകര്‍ തര്‍ക്കിക്കുന്ന കാര്യത്തില്‍ ഇതിഹാസം തന്റെ നിലപാട് വ്യക്തമാക്കിയത്.

"റൊണാള്‍ഡോയെയും മെസ്സിയെയും താരതമ്യം ചെയ്യുക ദുഷ്കരമാണ്. കാരണം മെസ്സിയുടെ ശൈലി റൊണാള്‍ഡോയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. എന്റെ കാലത്ത് ജോര്‍ജ് ബെസ്റ്റുമായി എന്നെ താരമത്യം ചെയ്യാറുണ്ടായിരുന്നു. ഞങ്ങളുടെ രണ്ടാളുടെയും കളികള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നെങ്കിലും. അതുപോലെയാണ് മെസ്സിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്യുന്നത്." പെലെ പറഞ്ഞു.

റൊണാള്‍ഡോയെ മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് ആയെ കാണാനാവു. എന്നാല്‍ മെസ്സിയാണ് കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പട്ട താരം. പെലെ കൂട്ടിച്ചേർത്തു. തന്റെ ടീമില്‍ റൊണാള്‍ഡോ വേണോ മെസ്സി വേണോ എന്ന് ചോദിച്ചാല്‍ മെസ്സിയെ തെരഞ്ഞെടുക്കുമെന്നും പെലെ പറഞ്ഞു.

അതെ സമയം ഫുട്‌ബോളിലേക്ക് എത്തിയതിനേക്കുറിച്ചുള്ള ബൂട്ടിയയുടെ ചോദ്യത്തിന് പിതാവായിരുന്നു തന്റെ പ്രചോദനമെന്ന് ഇതിഹാസ താരം മറുപടി നല്‍കി.

"എന്റെ പിതാവ് ഒരു മികച്ച സെന്റര്‍ ഫോര്‍വേഡ് ആയിരുന്നു. അദ്ദേഹമാണ് എന്നെ കളിക്കാന്‍ പഠിപ്പിച്ചത്. താന്‍ അടിച്ചതിനേക്കാള്‍ മൂന്നിരട്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്യണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹമാണ് കളിക്കാന്‍ എനിക്ക് ധൈര്യം നല്‍കിയത്". പെലെ പറഞ്ഞു.

https://www.azhimukham.com/sports-allegation-against-christiano-ronaldo-american-women-controversy-gireesh-writes/

Next Story

Related Stories