TopTop
Begin typing your search above and press return to search.

മെസിയുമായി ബാഴ്‌സ 2021 വരെ കരാര്‍ പുതുക്കി; പ്രതിഫലം 2200 കോടി

മെസിയുമായി ബാഴ്‌സ 2021 വരെ കരാര്‍ പുതുക്കി; പ്രതിഫലം 2200 കോടി

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി സ്പാനീഷ് ക്ലബ് ബാഴ്‌സിലോണ കരാര്‍ പുതുക്കി. 2021 ജൂണ്‍ 30-വരെയാണ് താരത്തിന്റെ ക്ലബുമായുള്ള പുതിയ കരാര്‍. 2200 കോടിക്കാണ് മെസിയെ ബാഴ്‌സ നിലനിര്‍ത്തിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

2000-ല്‍ പതിമൂന്നാം വയസ്സില്‍ ബാഴ്‌സയില്‍ എത്തിയ മെസി ക്ലബ് വിടുകയാണെന്ന വാര്‍ത്ത വന്നിരുന്നു. ബാഴ്‌സയുമായി കരാര്‍ പുതുക്കാതിരുന്നതായിരുന്നു അതിന് കാരണം. 2018-വരെയായിരുന്നു നിലവിലെ കരാര്‍. പുതിയ കരാര്‍ ഒപ്പിട്ടതോട് കൂടി അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

ബാഴ്‌സക്കു വേണ്ടി 583 ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് 507 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്.

Next Story

Related Stories