UPDATES

കായികം

‘ എന്തിന് എനിക്ക് മെസേജ് അയക്കണം’? മുഹമ്മദ് ഷമി പുതിയ വിവാദത്തില്‍

ലോകകപ്പിനിടെ ഷമിക്കെതിരേ കടുത്ത ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി പുതിയ വിവാദത്തില്‍. സോഫിയ എന്ന യുവതി ഷമിക്കെതിരേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഷമി അയച്ച ഇന്‍സ്റ്റഗ്രാം മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം 1.4 മില്ല്യണ്‍ ഫോളോവേഴ്സ് ഉള്ള ഷമി തനിക്ക് എന്തിന് മെസ്സേജ് അയക്കണം എന്ന് ചോദ്യം ഉന്നയിച്ചാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.ഇതിനുള്ള ഉത്തരം ആരെങ്കിലും പറഞ്ഞുതരണമെന്നും യുവതി പറയുന്നു.

സ്‌ക്രീന്‍ ഷോട്ട്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഷമിക്ക് പിന്തുണയുമായെത്തി. ലോകകപ്പ് നടക്കുന്ന സമയത്ത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് സോഫിയയുടേതെന്ന് ആരാധകര്‍ പറയുന്നു. ഗുഡ് ആഫ്റ്റര്‍നൂണ്‍ എന്നല്ലേ മെസ്സേജ് അയച്ചതെന്നും അതില്‍ ഇത്ര പ്രശ്നമെന്താണെന്നും ചില ആരാധകര്‍ ചോദിക്കുന്നു.

ലോകകപ്പിനിടെ ഷമിക്കെതിരേ കടുത്ത ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ താരം ടിക് ടോക്കില്‍ പിന്തുടരുന്നത് ഭൂരിഭാഗവും പെണ്‍കുട്ടികളെയാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിയെ നാണം കെട്ടവന്‍ എന്ന് സംബോധന ചെയ്താണ് ഹസിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍