TopTop
Begin typing your search above and press return to search.

ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ധോണി ആ നേട്ടം സ്വന്തമാക്കുമോ ? കാത്തിരിപ്പോടെ ആരാധകർ

ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ധോണി ആ നേട്ടം സ്വന്തമാക്കുമോ ? കാത്തിരിപ്പോടെ ആരാധകർ

വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കുമോ ? ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിയ്ക്ക് തന്റെ അക്കൗണ്ടില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്താല്‍ മതിയാകും. കാര്യവട്ടത്ത് ആ ഒരു റണ്‍സ് കണ്ടെത്താനായാല്‍ ധോണിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാം.

ബാറ്റിംഗില്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്നെങ്കിലും മൈതാനത്തെ ധോണിയുടെ നിര്‍ണായക തീരുമാനങ്ങള്‍ ഇന്ത്യന്‍ ടീമിന് ജയം സമ്മാനിക്കാറുണ്ട്. മാത്രമല്ല താരത്തിന്റെ മികച്ച കീപ്പിംഗ് മികവും മലയാളികള്‍ക്കിടയിലും ധോണി ആരാധകര്‍ ഏറെയാണ്. ധോണി നിഷ്പ്രയാസം ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏകദിന ക്രിക്കറ്റില്‍ നേരത്തെ തന്നെ 10000 റണ്‍സ് തികച്ചെങ്കിലും ഇന്ത്യന്‍ ടീമിന് വേണ്ടി 10000 റണ്‍സ് തികയ്ക്കാന്‍ ധോണിക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ 10173 റണ്‍സാണ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ധോണിയുടെ സമ്പാദ്യം. ഇതില്‍ 174 റണ്‍സ് അദ്ദേഹം നേടിയത് ഏഷ്യന്‍ ഇലവന് വേണ്ടി കളിക്കുമ്പോളാണ്.

മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ തന്നെ ധോണി 10000 റണ്‍സ് ക്ലബിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒരു റണ്‍സകലെ പുറത്താകുകയായിരുന്നു. ഇതോടെയാണ് ധോണി 10000 റണ്‍സ് തികച്ച സ്റ്റേഡിയം എന്ന ഖ്യാതി നേടാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അവസരം ഒരുങ്ങിയത്. നേട്ടം സ്വന്തമാക്കുന്നതോടെ ഏകദിനത്തില്‍ കുമാര്‍ സംഗക്കാരയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏക വിക്കറ്റ് കീപ്പറും ധോണിയാകും. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോകക്രിക്കറ്റില്‍ത്തന്നെ ആദ്യം 10000 റണ്‍സ് നേട്ടം കൈവരിച്ച താരം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് നടക്കുന്ന അവസാന മത്സരം വിജയിച്ച് പരമ്പര ആധികാരികമായി സ്വന്തമാക്കാനാകും ഇന്ത്യയുടെ ലക്ഷ്യം.


Next Story

Related Stories