വൈറല്‍

ക്രിക്കറ്റില്‍ അവസരം കൊടുക്കാത്തതിന്റെ വാശി ധോണി തീര്‍ത്തത് കബഡി കളിച്ച്!

കബഡി കളത്തില്‍ നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലുമായി.

വെസ്റ്റ്ഇന്‍ഡീസുമായുള്ള ട്വന്റി-ട്വന്റി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടകിട്ടിയില്ലെങ്കിലും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയോടുള്ള ക്രിക്കറ്റ് പ്രേമികളുടെആരാധനയ്ക്ക് കുറവൊന്നുമില്ല. അതുകൊണ്ട് തന്നെ ധോണി ഏത് കളത്തില്‍ ഇറങ്ങിയാലും ആരാധകര്‍ ആവേശത്തിലുമാകും. മുന്‍ ക്രിക്കറ്റ് നായകന്‍ ക്രിക്കറ്റ് പിച്ചില്‍ ഇറങ്ങാന്‍ സാധിക്കാത്തതിന്റെ ക്ഷീണം തീര്‍ത്തത് കബഡി കളത്തില്‍ ഇറങ്ങിയാണ്.

കബഡി കളത്തില്‍ നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലുമായി. പ്രൊ കബഡി ലീഗിന്റെ പ്രചരണത്തിനുള്ള പരസ്യ ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാഗമായിട്ടാണ് ധോണി കബഡി കോര്‍ട്ടിലിറങ്ങിയത്.

പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുംബൈയിലാണ് കബഡി വേഷത്തില്‍ ധോണി കളത്തില്‍ ഇറങ്ങിയത്. ബിസിസിഐ നല്‍കി വിശ്രമ ദിവസങ്ങള്‍ കോമേഴ്‌സ്യല്‍ ആഡ് ചെയ്ത് ആഘോഷമാക്കുകയാണ് ധോണി.


വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ധോണി ടി20 കളിക്കില്ല. വിന്‍ഡീസ്- ഓസീസ് സീരിസുകളില്‍ നിന്ന് പുറത്തായതോടെ ധോണിയുടെ ടി20 കരിയറിന് അന്ത്യമായി എന്ന് വിലയിരുത്തലുണ്ട്.

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതല്ലെന്നും രണ്ടാമതൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താനായുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണെന്നുമാണ് സെലക്ടര്‍മാര്‍ പറയുന്നത്.

ലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല, മീ ടൂ മൂവ്‌മെന്റിന് 100 % പിന്തുണ :രാധിക ആപ്‌തെ

‘ജനശത്രു’ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

എംപിയുടെയും എംഎല്‍എയുടെയും മാസശമ്പളം കൊണ്ട് വാര്‍ത്ത ചാനല്‍ തുടങ്ങാന്‍ കഴിയുമോ? തമിഴ്‌നാട് സര്‍ക്കാരിനെതിരേ തിരിച്ചടിച്ച് വിശാല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍