കായികം

സച്ചിന്റെ നാട്ടില്‍ നിന്നും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയുമായി 16 കാരി

മുംബൈ അണ്ടര്‍ 19 ടീമിനു വേണ്ടി ജെമിമ റോഡിഗ്രസ് 163 പന്തുകളില്‍ 202 റണ്‍സ് നേടി

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇരട്ട സെഞ്ച്വറിക്ക് ഉടമയായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നാട്ടില്‍ നിന്നും ഒരു ഇരട്ട സെഞ്ച്വറിക്കാരി കൂടി. മുംബൈ അണ്ടര്‍ 19 ടീമിലെ ജെമിമ റോഡ്ഗ്രിസ് എന്ന 16 കാരിയായണ് ഈ ഇരട്ട സെഞ്ച്വറിക്കാരി. സൗരാഷ്ട്രക്കെതിരേ ഔറംഗബാദില്‍ നടന്ന അണ്ടര്‍ 19 സൂപ്പര്‍ ലീഗ് ഏകദിന മത്സരത്തിലായിരുന്നു ജെമിമയുടെ വെടിക്കെട്ട്. 163 പന്തുകളില്‍ ഈ വലം കൈ ബാറ്റിംഗ് താരം 202 റണ്‍സ് നേടി.

തന്റെ 13 ആം വയസില്‍ തന്നെ മുംബൈയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയ താരമാണ് ജെമിമ. ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു സെഞ്ച്വറികള്‍ ജെമിമയുടെ പേരിലുണ്ട്. 300 മുകളിലാണ് ആവറേജ്.

ബൗളിംഗ് താരമായി ടീമിലെത്തിയ ജെമിമ അവിടെ നിന്നാണ് ടോപ് ഓഡര്‍ ബാറ്റ്‌സ്‌വിമന്‍ ആയി മാറിയത്. ഓപ്പണറായും മൂന്നാം നമ്പരായും ജെമിമ ബാറ്റിംഗിന് ഇറങ്ങും. മറ്റൊരു പ്രത്യേകയെന്തെന്നാല്‍ മുംബൈ അണ്ടര്‍ 17 ഹോക്കി ടീമിലും ജെമിമ റോഡിഗ്രസ് അംഗമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍