TopTop
Begin typing your search above and press return to search.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കോച്ച് രമാകാന്ത് അച്രേക്കര്‍ അന്തരിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കോച്ച് രമാകാന്ത് അച്രേക്കര്‍ അന്തരിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കോച്ച് രമാകാന്ത് അച്രേക്കര്‍ മുംബൈയില്‍ അന്തരിച്ചു. 86 വയസായിരുന്നു. മുംബയ് ശാരദാശ്രമം സ്‌കൂളില്‍ സച്ചിന്റേയും വിനോദ് കാംബ്ലിയുടേയും പരിശീലകനായിരുന്നു. സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ - കാംബ്ലി കൂട്ടുകെട്ട് അന്നത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ലോക റെക്കോഡ് പടുത്തുയര്‍ത്തിയത് അച്രേക്കറുടെ ശിക്ഷണത്തിലാണ്. ഇരുവരും പിന്നീട് രഞ്ജി ടീമിലും ഇന്ത്യന്‍ ടീമിലുമെത്തി. സച്ചിന്റെ കോച്ചെന്ന നിലയില്‍ രമാകാന്ത് അച്രേക്കര്‍ പിന്നീട് വിഖ്യാതനായി. മുംബയ് ദാദറിലെ ശിവാജി പാര്‍ക്ക് മൈതാനമായിരുന്നു രമാകാന്ത് അച്രേക്കറുടെ പ്രധാന പരിശീലന കേന്ദ്രം. രാജ്യത്തെ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നേടിയിട്ടുണ്ട്. അച്രേക്കറുടെ നിര്യാണത്തില്‍ ബിസിസിഐ അനുശോചനമറിയിച്ചു.


Next Story

Related Stories