TopTop
Begin typing your search above and press return to search.

നെയ്മര്‍ പൂര്‍ണ ആരോഗ്യവാനല്ലെന്ന് ബ്രസീല്‍ കോച്ച്

നെയ്മര്‍ പൂര്‍ണ ആരോഗ്യവാനല്ലെന്ന് ബ്രസീല്‍ കോച്ച്

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് മത്സരത്തിന് മുമ്പ് തന്നെ തിരിച്ചടി. സൂപ്പര്‍താരം നെയ്മര്‍ പൂര്‍ണ ആരോഗ്യവാനല്ലെന്നാണ് കോച്ച് ടിറ്റെ അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ നെയ്മര്‍ കളത്തിലിറങ്ങുമെന്നും കോച്ച് വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ കാലിലുണ്ടായ പൊട്ടലിനെ തുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരത്തിലാണ് നെയ്മര്‍ പിന്നീട് കളിച്ചത്. നെയ്മര്‍ തന്റെ സ്വതസിദ്ധമായ വേഗതയും മറ്റ് ആരോഗ്യസ്ഥിതിയും വീണ്ടെടുത്തുവെങ്കിലും നൂറ് ശതമാനം ആരോഗ്യവാനല്ല.

അതേസമയം ഇന്നത്തെ മത്സരത്തില്‍ നെയ്മര്‍ തിളങ്ങുമെന്ന കാര്യത്തില്‍ കോച്ചിന് സംശയമൊന്നുമില്ല. രണ്ട് സന്നാഹ മത്സരങ്ങളിലും പാരിസ് സെന്റ്-ജര്‍മ്മന്റെ ഈ താരം ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മ്മനിയോടേറ്റ 7-1ന്റെ പരാജയ ഭാരം ഈ ലോകകപ്പില്‍ ജേതാക്കളായി തുടച്ചു നീക്കുകയാണ് ബ്രസീലിന്റെ ലക്ഷ്യം.


Next Story

Related Stories