UPDATES

കായികം

ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രിയും ബോളിവുഡ് താരം നിമ്രത് കൗറും പ്രണയത്തില്‍?

വാസന്‍ ബാല സംവിധാനം ചെയ്ത പെഡ്‌ലേഴ്സ് എന്ന ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു മുപ്പത്തിയാറുകാരിയായ നിമ്രത് കൗര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറും തമ്മില്‍ രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നു.56-കാരനായ ശാസ്ത്രിയും മുപ്പത്തിയാറുകാരിയായ നിമ്രത് കൗറും തമ്മിലുളള പ്രണയം പുറത്തുവിട്ടിരിക്കുന്നത് മുംബൈ മിററാണ്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കായി 2015-ല്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ബന്ധം തുടര്‍ന്നു വരികയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍.

നിലവില്‍ ഇംഗ്ലീഷ്പര്യടനം നടത്തുന്ന ശാസ്ത്രിയ്ക്ക് ആദ്യ ഭാര്യ റിതുവില്‍ ഒരു അലേക എന്ന പേരില്‍ ഒരു മകളുണ്ട്. റിതുവുമായി പിരിഞ്ഞ ശേഷം ശാസ്ത്രി പിന്നീട് വിവാഹം കഴിച്ചിട്ടില്ല. ശാസ്ത്രിക്ക് 46 വയസ്സുള്ളപ്പോഴാണ് ഈ മകള്‍ പിറന്നത്. വിവാഹത്തിനു മുന്‍പ് ബോളിവുഡ് താരം അമൃത സിങ്ങുമായി ശാസ്ത്രി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് തകര്‍ന്നു. അതേസമയം, അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തില്‍ വാസന്‍ ബാല സംവിധാനം ചെയ്ത പെഡ്ലേഴ്‌സ് എന്ന ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു നിമ്രത് കൗര്‍. ലഞ്ച് ബോക്‌സിലും, എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലും, അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളായ ഹോം ലാന്‍ഡ്, വേവാര്‍ഡ് പൈന്‍സ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ ഇതാദ്യമായിട്ടല്ല. മന്‍സൂര്‍ അലിഖാന്‍ പട്ടൗടിയും ശര്‍മ്മിളാ ടാഗോറും മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി – അനുഷ്‌ക ശര്‍മ, മുന്‍താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരിക ഘാട്‌ഗെ, ഹര്‍ഭജന്‍ സിങ്ങിന്റെ ഭാര്യ ഗീതാ ബസ്ര, യുവരാജ് സിങ്ങിന്റെ ഭാര്യ ഹസല്‍ കീച്ച് എന്നിങ്ങനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ക്രിക്കറ്റ് – ബോളിവുഡ് വാര്‍ത്തകള്‍ ധാരാളമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍