കായികം

നന്നായി കളിച്ചോളൂ, എന്നാല്‍ അധികം റണ്‍സെടുക്കരുതെന്ന് ഒലി പോപ്പിനോട് കോഹ്‌ലി

Print Friendly, PDF & Email

മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോഹ്‌ലി തമാശരൂപേണയാണ് ഇങ്ങനെ പറഞ്ഞത്

A A A

Print Friendly, PDF & Email

ലോഡ്സില്‍ രണ്ടാം ടെസ്‌ററിനിറങ്ങുന്ന ഇംഗ്ലണ്ട് പുതുമുഖ താരത്തോട് നന്നായി കളിച്ചോളു എന്നാല്‍ കൂടുതല്‍ റണ്‍സെടുത്ത് തങ്ങളെ വിഷമത്തിലാക്കരുതെന്ന് കോഹ്‌ലി. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോഹ്‌ലി തമാശരൂപേണയാണ് ഇത് പറഞ്ഞത്.

യുവതാരമായ ഒലി പോപ്പിന് ആശംസകള്‍ നേര്‍ന്ന കോഹ്‌ലി കരിയറിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരിക്കും അരങ്ങേറ്റമെന്നും ശ്രദ്ധയോടെ കളിക്കാനും ഓര്‍മ്മപ്പെടുത്തി. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ദാവീദ് മലനെ പുറത്താക്കിയതാണ് ഒലി പോപ്പിന് അരങ്ങേറാനുളള അവസരമൊരുങ്ങിയത്. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഇരുപതുകാരനായ പോപ്പിന് അനുഗ്രഹമായത്. സറേയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളില്‍ 684 റണ്‍സ് നേടിയ താരം മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

മലനെ കൂടാതെ ബെന്‍ സ്റ്റോക്സും ഇംഗ്ലീഷ് നിരയില്‍ കളിക്കില്ല. പകരം ക്രിസ് വോഗ്സാണ് ഇംഗ്ലണ്ടിനായി കളിക്കുക. അതെസമയം ഇന്ത്യയ്ക്ക് പരമ്പരയിലേക്ക് തിരിച്ചെത്താനുള്ള നിര്‍ണായാക മത്സരമാണിത് അതുകൊണ്ട് തന്നെ ടിം ഇന്ത്യക്ക് വിജയം ഉറപ്പിക്കണം. മഴ കാരണം കളി ഇതുവരെ ആരംഭിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍