TopTop

അര്‍ജന്റീനയുടെ കരുത്ത് മെസി തന്നെ; ദൗര്‍ബല്യവും

അര്‍ജന്റീനയുടെ കരുത്ത് മെസി തന്നെ; ദൗര്‍ബല്യവും
ഡേവിഡ്- ഗോലിയാത്ത് പോരാട്ടത്തിനോടാണ് ഇന്നത്തെ അര്‍ജന്റീന- ഐസ് ലാന്‍ഡ് മത്സരം താരതമ്യപ്പെടുത്തുന്നത്. ലോകകപ്പിലെ ഏറ്റവും ചെറിയ രാജ്യം ലോകകപ്പിന്റെ വലിയ പാരമ്പര്യം പേറുന്ന രാജ്യത്തിനെതിരെ കൊമ്പു കോര്‍ക്കുന്നു. ഗ്രൂപ്പ് ഡിയില്‍ നൈജീരിയ, ക്രൊയേഷ്യ, ടീമുകളാണ് ബാക്കി ഉള്ളത്. ഏതു ടീമും പുറത്തുപോയേക്കാവുന്ന ഗ്രൂപ്പിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത് പ്രവചനാതീതമാണ്.

അര്‍ജന്റീന

മെസ്സിയെന്ന പടക്കുതിരയാണ് അര്‍ജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷ, മെസ്സിയെ കൂടുതല്‍ ആശ്രയിക്കുന്നതാണ് അവരുടെ പോരായ്മയും. അര്‍ജന്റീന തന്നെയാണ് ഗ്രൂപ്പിലെ കരുത്തര്‍ എന്നുപറയാം. കണക്കുകള്‍ നോക്കിയാല്‍ ടീം ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തും. എന്നാല്‍, സമീപകാലത്തെ പ്രകടനങ്ങള്‍ ടീമിന് ഗുണകരമല്ല. രണ്ടുതവണ ലോകകപ്പ് നേടിയ അര്‍ജന്റീന ഇത്തവണയും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കാതെയാണ് റഷ്യയിലേക്ക് വിമാനം കയറിയിരിക്കുന്നത്. ഇത്തവണ ലോകകപ്പ് നേടിയില്ലെങ്കില്‍ മെസ്സി ലോകകപ്പില്ലാത്ത ഇതിഹാസ താരമായി മാറും

മെസ്സിക്കൊപ്പം മുന്നേറ്റ നിരയില്‍ അഗ്യൂറോ, ഹിഗ്വെയ്ന്‍, ഡിബാല കൂടി ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റനിരകളിലൊന്നാണ്. എന്നാല്‍, മധ്യനിരയും പ്രതിരോധവും കരുത്തരല്ല. സൗഹൃദ മത്സരത്തില്‍ നൈജീരിയയോട് തോല്‍വി ഏറ്റു വാങ്ങിയതിന്റെ കൂട്ടുത്തരവാദിത്തം മധ്യനിരക്കും പ്രതിരോധത്തിനും ആണ്. എന്നിരുന്നാലും ലോക റാങ്കിങ്ങിലെ നാലാം സ്ഥാനക്കാരായ അര്‍ജന്റീന ലോകകപ്പിലെ ഫേവറിറ്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. അര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പതറിനില്‍ക്കുമ്പോഴാണ് യോര്‍ഗെ സാംപോളി പരിശീലകനായി എത്തിയത്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. നേരത്തേ ചിലിക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത കോച്ചാണ് അദ്ദേഹം.സാധ്യത ടീം

സെര്‍ജിയോ റൊമേറോ, പൊളോ ഡെബാല, ഗോണ്‍സാലോ ഹിഗ്വിന്, ക്രിസ്റ്റ്യന്‍ പോവോണ്‍, ഡി മരിയ, ലയണല്‍ മെസ്സി, മഷരാനോ, ലൂക്കസ്, ബിഗ്ലിയ, നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍ക്കസ് റോഹോ, ഗബ്രിയേല്‍ മെര്‍സാഡോ, ക്രിസ്റ്റ്യന്‍ അന്‍സാല്‍ഡി.

കോച്ച്: യോര്‍ഗെ സാംപോളി
ഫിഫ റാങ്കിങ്: 5

ഐസ്ലാന്‍ഡ്

അട്ടിമറി ഹരമാക്കിയ ഐസ്ലന്‍ഡിന് കന്നി ലോകകപ്പാണിത്. 2012-ല്‍ ഫിഫ റാങ്കിങ്ങില്‍ 131-ാം സ്ഥാനത്തായിരുന്ന ഐസ്ലാന്‍ഡ് ഇന്ന് 2018-ല്‍ എത്തി നില്‍ക്കുന്നത് 22-ാം റാങ്കിലാണ്.

വെറും ആറു വര്‍ഷം കൊണ്ട് മെച്ചപ്പെടുത്തിയത് 109 റാങ്ക്, ഈയിടെ അവര്‍ 18-ാം റാങ്കില്‍ എത്തിയിരുന്നു.. അവരുടെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്.
ഇപ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 22-ാമത് ആണെങ്കിലും ലോകത്തെ ഏതു ടീമിനെയും അട്ടിമറിക്കാനുമുള്ള ശക്തി ടീമിനുണ്ട്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെവരെ അട്ടിമറിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ കടന്നിരുന്നു. ഈ ആത്മവിശ്വസവുമായിട്ടായിരിക്കും ഐസ്‌ലാന്‍ഡ് മുന്‍ ലോക ചാമ്പ്യന്മാരെ നേരിടാന്‍ ഇറങ്ങുക.

അതേസമയം, പ്രധാന താരങ്ങളായ ഗില്‍ഫി സിഗര്‍ദസന്‍, സിഗ്തോര്‍സന്‍, ഫിന്‍ബൊഗാസന്‍, ഗുണ്ണര്‍സന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായത് ടീമിനെ അലട്ടുന്നു. മികച്ച പ്രതിരോധവും മിന്നലാക്രമണവും എന്ന സ്ഥിരം തന്ത്രം ആയിരിക്കും ഇന്നും ഐസ്‌ലാന്‍ഡ് പയറ്റുക. അര്‍ജന്റീനയെ അട്ടിമറിച്ചു ലോകകപ്പിലെ കറുത്ത കുതിരകള്‍ ആവാനാവും ഐസ്‌ലാന്‍ഡിന്റെ ശ്രമം.

കോച്ച്: ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍
ഫിഫ റാങ്കിങ്: 22

സാധ്യത ടീം

ഫ്രെഡറിക്ക് സച്ച്റാം, ഹോള്‍മര്‍ ഒറന്‍, അര്‍ണോര്‍ ഇന്‍ഗ്വി, ഹറൗര്‍ മഗ് ന്യൂസന്‍, അറോര്‍ ഗുനേര്‍സന്‍, ബ്രിക്കര്‍ ബജാമസന്‍, ജൊവാന്‍ ബെര്‍ഗ്. ഗ്വില്‍ഫി സിഗൂര്‍സന്‍, ഇമില്‍ ഹാല്‍ഫിറോസന്‍, വിക്ടര്‍ പാല്‍സന്‍, ജോണ്‍ ഡവോയ് ബുവേര്‍സന്‍.

Next Story

Related Stories