TopTop
Begin typing your search above and press return to search.

ലോക റാങ്കിംഗില്‍ റാഫേല്‍ നദാല്‍ വീണ്ടും ഒന്നാമത്

ലോക റാങ്കിംഗില്‍ റാഫേല്‍ നദാല്‍ വീണ്ടും ഒന്നാമത്

ടെന്നീസ് ലോക റാങ്കിംഗില്‍ റാഫേല്‍ നദാല്‍ വീണ്ടും ഒന്നാമത്. എട്ടാം തവണ ഇറ്റാലിയന്‍ ഓപ്പണ്‍ ചാമ്പ്യനായതിന് പിന്നാലെയാണ് നദാല്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെറേവിനെ 6-1, 1-6, 6-3 എന്ന സ്‌കോറിനാണ് റാഫേല്‍ നദാല്‍ പരാജയപ്പെടുത്തിയത്. ക്ലേ കോര്‍ട്ടില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നാണ് റാഫേല്‍ നദാല്‍ നല്‍കുന്ന സന്ദേശം. ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ക്ലേ കോര്‍ട്ട് സീസണില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടായിരിക്കും അടുത്തയാഴ്ച നദാല്‍ പാരീസിലേയ്ക്ക് പറക്കുക.

Next Story

Related Stories