TopTop
Begin typing your search above and press return to search.

ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ വീണ്ടും സ്ലെഡ്‌ജിങ്‌ വിവാദം: പാറ്റ് കമ്മീൻസിനെ കളിയാക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോ ട്വിറ്ററിൽ ചർച്ചയാകുന്നു

ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ വീണ്ടും സ്ലെഡ്‌ജിങ്‌ വിവാദം: പാറ്റ് കമ്മീൻസിനെ കളിയാക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോ ട്വിറ്ററിൽ ചർച്ചയാകുന്നു

ലോകക്രിക്കറ്റില്‍ മറ്റ് ടീമംഗങ്ങളെ കളിയാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ മിടുക്കന്‍മാരാണ്. എതിര്‍ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കെടുത്തി അവരെ ആക്ഷേപിക്കുന്നത് ഓസ്‌ട്രേലിയയുടെ പതിവ് രീതിയാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ഓസ്‌ട്രേലിയയുടെ പാറ്റ് കുമ്മിണ്‍സ് ബാറ്റ് ചെയ്യുന്നതിനിടെ പുറകില്‍ നിന്ന് കുമ്മിണ്‍സിനെ പ്രകോപ്പിക്കുന്ന തരത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. '' കുമ്മിണ്‍സ് നിങ്ങള്‍ മോശം ബൗളുകള്‍ അടിക്കുന്നില്ല". ഒരു ഓവറിന്റെ മുഴുവന്‍ സമയത്തും പന്ത് ഇങ്ങനെ പറഞ്ഞ് താരത്തെ പ്രകോപ്പിക്കുന്നതായുള്ള വിഡിയോ ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. കുമ്മിണ്‍സ് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് സംസാരിക്കുന്ന വീഡിയോ അടക്കം പോസ്റ്റ് ചെയ്ത് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പന്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംംഗത്തെത്തിയിട്ടുണ്ട്.

https://twitter.com/FoxCricket/status/1071948346896527360

323 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ടീം ഓസ്‌ട്രേലിയ 291 റണ്‍സിന് ഓള്‍ ഓള്‍ ഔട്ടായിരുന്നു. ഓസിസിനെതിരെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയം കൊയ്യുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്‌നും ഓസീസിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്.

https://www.azhimukham.com/sports-rishabh-pant-sledges-india-australia-adelaide-oval-test/

https://www.azhimukham.com/sports-ms-dhonis-that-decision-was-a-massive-shock-for-me-gautam-gambhir-reveals/

https://www.azhimukham.com/viral-virat-kohlis-dance-india-australia-test-match-adelaide/

Next Story

Related Stories