TopTop
Begin typing your search above and press return to search.

55-ാം റാങ്കുകാരനോട് തോറ്റ് റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്

55-ാം റാങ്കുകാരനോട് തോറ്റ് റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്

യു.എസ് ഓപ്പണില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ 55-ാം റാങ്കുകാരന്‍ അട്ടിമറിച്ചു. ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മാന്‍ ആണ് രണ്ടാം സീഡായ ഫെഡററെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു 37-കാരനായ സ്വിസ് താരത്തിന്റെ തോല്‍വി.

ഇതോടെ ക്വാര്‍ട്ടറില്‍ ഫെഡറര്‍-ജ്യോക്കോവിച്ച് പോരാട്ടം കാത്തിരുന്നവര്‍ നിരാശരായി. ആദ്യം സെറ്റ് അനായാസം ജയിച്ച ഫെഡറര്‍ തുടര്‍ന്നുള്ള സെറ്റുകളില്‍ വിജയം കണ്ടെത്താനായില്ല. ഫെഡറര്‍ 12 എയ്സുകളുതിര്‍ത്തെങ്കിലും പത്ത് തവണയാണ് ഡബിള്‍ ഫോള്‍ട്ട് വരുത്തിയത്. സ്‌കോര്‍ 6-3, 5-7, 6-7, 6-7.

അതേസമയം, സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്ക് പോര്‍ച്ചുഗീസ് താരം ജാവോ സൗസയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ചിന്റെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-4, 6-3. ജോണ്‍ മില്‍മാന്‍ ആണ് ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. ജപ്പാന്റെ കെയ് നിഷികോരിയും, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ പുറത്തായി. സ്‌പെയിനിന്റെ കാര്‍ല സുവാരസ് നവാരോയാണ് ഷറപ്പോവയെ തോല്‍പിച്ചത്. ജപ്പാന്റെ നയോമി ഒസാക്കയും, അമേരിക്കയുടെ മാഡിസണ്‍ കീസും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്.

Next Story

Related Stories