കായികം

അവന്‍ ഉയര്‍ത്തെഴുന്നേറ്റു; അര്‍ജന്റീനയുടെ വിജയം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

വൈദ്യുത മന്ത്രി എംഎം മണി, ഇപി ജയരാജന്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മല്‍സരത്തില്‍ ക്രൊയേഷ്യയോട് മുന്ന് ഗോളിന് തോറ്റ് ലോകകപ്പില്‍ നിന്നു പോലും പുറത്താവല്‍ ഭീഷണി നേരിട്ട അര്‍ജന്റീന തിരിച്ചു വന്നിരിക്കുന്നു. ലയണല്‍ മെസ്സിയെന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹയിലൂടെ. നൈജീരിയക്കെതിരെ മെസ്സിയും സംഘവും നേടിയ വിജയത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷത്തിലാണ്.

ദുരന്ത നായകനായി മാറിയേക്കാമായിരുന്ന മെസ്സി രക്ഷകനായി തിരിച്ചെത്തിയ മല്‍സരമായിരുന്നു ഇന്നലെത്തേത്. നൈജീരിയ വിജയം അര്‍ഹിച്ചിരുന്നു. പക്ഷേ അര്‍ജന്റീനയുടെ വിജയം ആഗ്രഹിച്ചരില്‍ എതിരാളികളുടെ ആരാധകര്‍ പോലുമുണ്ടായിരുന്നു. വൈദ്യുത മന്ത്രി എംഎം മണി, ഇപി ജയരാജന്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. ചരിത്രമുറങ്ങുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ അര്‍ജന്റീന നേടിയ വിജയം സോഷ്യല്‍മീഡിയയില്‍ അഘോഷിക്കുകയാണ് ആരാധകരും ട്രോളര്‍മാരും…

 

 

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍