TopTop
Begin typing your search above and press return to search.

ഹാട്രിക്; ലോകകപ്പിന്റെ താരമാകാന്‍ ഹാരി കെയ്ന്‍

ഹാട്രിക്; ലോകകപ്പിന്റെ താരമാകാന്‍ ഹാരി കെയ്ന്‍

ഗ്രൂപ്പ്ജിയിലെ രണ്ടാം പാദ മല്‍സരം നടക്കുന്ന നിഷ്‌നി സ്‌റ്റേഡിയത്തില്‍ പനാമക്കെതിരേ ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്. ഹാരികെയിനിനെ ഹാട്രിക്ക് നേട്ടമടക്കം 65 മിനിറ്റിനുമുന്‍പ് ആറുഗോളുകള്‍ നേടിയാണ് ഇംഗ്ലണ്ടിന്റെ കരുത്തുറ്റ മുന്നേറ്റം. 22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തെ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നും മൂന്നാമത്തേത് ബോക്‌സില്‍ മികച്ച ഷോട്ടിലൂടെയും.

ഏക പക്ഷീയമായ നീക്കങ്ങള്‍ കണ്ട മല്‍സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയ ഹാരി കെയ്ന്‍ ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകളുമായി ഗോള്‍ഡണ്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗല്ലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ബെല്‍ജിയത്തിന്റെ റോമേലു ലുക്കാക്കുവിനെയും പിന്നിലാക്കി പട്ടികയില്‍ ഒന്നാമതെത്തി.

ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്നത്. ഈ ലോകകപ്പില്‍ പിറക്കുന്ന രണ്ടാമത്തെ ഹാട്രിക്കാണ് ഹാരി കെയിനിന്റെത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories