TopTop
Begin typing your search above and press return to search.

മിശിഹയ്ക്കുമടങ്ങാം; ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം

മിശിഹയ്ക്കുമടങ്ങാം; ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം

ലയണല്‍ മെസ്സിക്ക് തലകുനിച്ചു മടങ്ങാം, ചരിത്രമുറങ്ങുന്ന വോള്‍ഗാ നദിയുടെ തീരത്തെ കസാന അരീനയില്‍ നടന്ന ലോകകപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് അര്‍ജന്‌റീനയെന്ന സാമ്രാജ്യം തകര്‍ത്ത് ഫ്രഞ്ച് കുതിപ്പ്. ഇഞ്ചുറി ടൈമില്‍ ഗോളുമായി ആവേശമുയര്‍ത്തി തോല്‍ക്കാനിഷ്ടമല്ലെന്ന് വിളിച്ച പറഞ്ഞ് അര്‍ജന്റീനയുടെ മടക്കം. 4-3 അര്‍ജന്റീനയെ മറികടന്ന് ഫ്രാന്‍സ് അവസാന എട്ടിലെത്തുന്ന ആദ്യ ടീമായി മാറി.

ഒരോ സെക്കന്റിലും ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തില്‍ പതിവില്‍ നിന്നും വിപരീതമായി ആക്രമിച്ച കളിച്ച ഫ്രാന്‍സിന്റെ യുവനിര കടുത്ത വെല്ലുവിളിയായിരുന്നു കരുത്തന്‍മാരായ അര്‍ജന്റീനയ്ക്ക് ഉയര്‍ത്തിയത്. മല്‍സരം ആരംഭിച്ച് 11ാം മിനിറ്റില്‍ കൈലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ കുതിപ്പ് തടയാനുള്ള റോഹോയുടെ ശ്രമം ബോക്സിനുള്ളില്‍ ഫൗളില്‍ കലാശിച്ചതോടെ ലഭിച്ച പെനാല്‍റ്റി അന്റോണിയോ ഗ്രീസ്മാന്‍ കൃത്യമായി വലയിലെത്തിച്ച് ഫ്രാന്‍സ് കളിയില്‍ അധിപത്യം നേടുകയായിരുന്നു. ഫൗളിന് റോഹോയ്ക്ക് മഞ്ഞ കാര്‍ഡും ലഭിച്ചു.

പക്ഷേ പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു അര്‍ജന്റീനയുടെ താരങ്ങള്‍, ഫ്രാന്‍സ് തുടര്‍ മുന്നേറ്റങ്ങളെ ഫലപ്രഥമായി തടഞ്ഞ അര്‍ജന്റീന താരങ്ങള്‍ വീണുകിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണത്തിനും മുതിര്‍ന്നതോടെ മല്‍സരം കനത്തു. അധികം കാത്തു നില്‍ക്കേണ്ടിവന്നില്ല 41ാമം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ മനോഹര ഗോളിലൂടെ അര്‍ജന്റീന സമനില വീണ്ടെടുക്കുകയായിരുന്നു. ബനേഗ നല്‍കിയ പാസില്‍ ഡീ മറിയയുടെ ലോങ് റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍ ബാറുകളെ തെട്ടുരുമ്മി വലയില്‍ പതിച്ചു. ഇതോടെ അദ്യപകുതിയില്‍ ഫ്രാന്‍സ് -1 അര്‍ജന്റീന-1.

രണ്ടാം പകുതിയുടെ ആരംഭിത്തില്‍ തന്നെ പന്ത് കൈവശം വച്ച് ഫ്രാന്‍സിനെ സമ്മര്‍ദത്തിലാനുള്ള പദ്ധതിയുമായി അര്‍ജന്റീനയുടെ നീക്കങ്ങള്‍. 55 ശതമാനം ബോള്‍ പൊസഷനുമായി കളം നിരഞ്ഞപ്പോള്‍ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ നീക്കത്തിലുടെ അര്‍ജന്റീന ലീഡുര്‍ത്തി. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് മെസ്സിയുടെ ഇടംകാല്‍ ഷോട്ടില്‍ മെര്‍ക്കാഡോയുടെ കാലില്‍ തട്ടി പോസ്റ്റില്‍ പതിക്കുയായിരുന്നു. അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു 48ാം മിനിറ്റില്‍ നേടിയ ലീഡ് 57ാം മിനിറ്റില്‍ ഫ്രാന്‍സ് സമനില ഗോള്‍ നേടി മല്‍സരം തിരിച്ചു പിടിച്ചു. ലുക്കാസ് ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് തൊടുത്ത് വിട്ട് ബെഞ്ചമിന്‍ പവാര്‍ഡിന്റെ മികച്ച മറുപടി.

തുടര്‍ന്ന് കണ്ടത് സമനില തിരിച്ചു പിടിച്ച ഫ്രഞ്ച് യുവനിരയുടെ കടുത്ത ആക്രമണങ്ങള്‍. സമനില ഗോളിന്റെ ആഘാതം തീരുമുന്‍പേ അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴിത്തി തുടരെ രണ്ട് ഗോളുകള്‍ കൂടി നേടി മല്‍സരം ഫ്രാന്‍സ് കൈപ്പിടിയിലൊതുത്തി. 64 ാം മിനിറ്റില്‍ എംബാപെയുടെ ഗോളിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യമുന്നേറ്റം. തൊട്ടുപിറകെ 69ാം മിനിറ്റില്‍ എംബാപെയുടെ രണ്ടാം ഗോളിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തുന്നു. ഇതോടെ ഫ്രാന്‍സ്്- 4 അര്‍ജന്റീന-2.

മഞ്ഞ കാര്‍ഡുകളുടെ നീണ്ട നിരകണ്ട മല്‍സരത്തില്‍ ഫ്രാന്‍സി മുന്നേറ്റങ്ങള്‍ തടയാനുള്ള ശ്രമത്തിനിടെ റോഹോ, ടഫ്‌ളിയാഫിക്കോ, ഹവിയര്‍ മഷറാനോ എന്നിവര്‍ റഫറിയുടെ നടപടി നേരിട്ടു. നൈജീരിയക്കെതിരേ മികച്ച കളിപുറത്തെടുത്ത ലയണല്‍ മെസ്സിയുടെ നിഴല്‍ മാത്രമായിരുന്നു ഫ്രാന്‍സിനെതിരായ മല്‍സരത്തില്‍ കളിക്കളത്തില്‍ കണ്ടത്.


Next Story

Related Stories