TopTop
Begin typing your search above and press return to search.

വിരമിച്ചാല്‍ ഇവര്‍ ഹോളിവുഡ് ത്രില്ലറിന് സ്ക്രിപ്റ്റെഴുതും തീര്‍ച്ച..! 90 മിനുട്ടിന് ശേഷം പിറന്ന 11 ഗോളുകള്‍ (വീഡിയോ)

വിരമിച്ചാല്‍ ഇവര്‍ ഹോളിവുഡ് ത്രില്ലറിന് സ്ക്രിപ്റ്റെഴുതും തീര്‍ച്ച..! 90 മിനുട്ടിന് ശേഷം പിറന്ന 11 ഗോളുകള്‍ (വീഡിയോ)

കളി വിരമിച്ചാല്‍ ഇവര്‍ ഹോളിവുഡ് ത്രില്ലറിന് സ്ക്രിപ്റ്റെഴുതും തീര്‍ച്ച..! അത്രമേല്‍ നാടകീയമാണ് ഈ ലോകകപ്പ് കപ്പിലെ പല കളികളും. 90 മിനുട്ടിന് ശേഷം പിറന്നത് 11 ഗോളുകള്‍. എണ്‍പത്തിയൊന്‍പതാം മിനുട്ടില്‍ റൊണാള്‍ഡോ നേടിയ അവിസ്മരണീയ ഗോള്‍ അടക്കം കൂട്ടിയാല്‍ അവസാന മിനുട്ടുകളില്‍ വീണത് ഒരു ഡസന്‍ ഗോളുകള്‍. വമ്പന്‍മാരുടെ ജാതകം തിരുത്തി എഴുതുന്നതിലും ഈ ഗോളുകള്‍ കാരണമായി. ഒരു കാര്യം ഉറപ്പ്. ഒരു കളിയും റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിക്കഴിഞ്ഞല്ലാതെ ടീമുകള്‍ ഉപേക്ഷിക്കേണ്ടതില്ല. ഏത് നിമിഷവും എന്തും സംഭവിക്കാം. ഓരോ സെക്കന്‍ഡും നിര്‍ണ്ണായകം. ബ്രസീല്‍ കോസ്റ്റാറിക്ക മത്സരത്തില്‍ രണ്ടു ഗോളും പിറന്നത് ഇഞ്ചുറി ടൈമിലാണ് എന്നതോര്‍ക്കുക. നെയ്മറിന്റെ ഗോള്‍ പിറന്നത് 96 മിനുറ്റ് 46 സെക്കന്‍ഡില്‍. അതായത് ഇഞ്ചുറി ടൈമായി അനുവദിച്ച 6 മിനുട്ടിനും ശേഷം.

ഈ ലോകകപ്പില്‍ ഇഞ്ചുറി ടൈമില്‍ പിറന്ന ഗോളുകള്‍ കാണാം:

സൗദി അറേബ്യ- റഷ്യ

ഡെനിസ് ചെറിഷേവ് 90+1

ഗോലോവിന്‍ 90+4

ടുണീഷ്യ- ഇംഗ്ലണ്ട്

ഹാരി കെയ്ന്‍ 90+1

അര്‍ജന്റീന - ക്രൊയേഷ്യ

ഇവാന്‍ റാക്കിടിച്ച് 90+1

ബ്രസീല്‍ - ക്രൊയേഷ്യ

ഫിലിപ്പ് കുട്ടീഞ്ഞോ 90+1

നെയ്മര്‍ 90+7

സെര്‍ബിയ - സ്വിറ്റ്‌സര്‍ലന്റ്

ഷാര്‍ദെന്‍ ഷാക്കിരി 90

ബെല്‍ജിയം - ടുണീഷ്യ

മിച്ച് ബാറ്റ്ഷൂവായി 90

വഹാരി ഖാസിരി 90+3

കൊറിയ റിപ്പബ്ലിക്ക്- മെക്‌സികോ

സോന്‍ ഹ്യൂങ് മിന്‍ 90+3

ജര്‍മനി - സ്വീഡന്‍

ടോണി ക്രൂസ് 90+5

http://www.azhimukham.com/sports-russia-2018-neymar-reveals-broke-tears-brazils-world-cup-win-costarica/

http://www.azhimukham.com/mess-birthday-teastall-owner-bengal-celebration/

http://www.azhimukham.com/sports-russia2018-germany-beats-sweden/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories