ഇരുപത് വര്‍ഷത്തിന്റെ ഇടവേളയില്‍ പുതിയ ജേതാവ് എന്ന് ലോകകപ്പിന്റെ ചരിത്രം തിരുത്തുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോളില്‍ വീണ്ടും ഫ്രഞ്ച് പൂക്കാലം. ചരിത്രം ഉറങ്ങുന്നു മോസ്ക്കേയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഉല്‍സവത്തിന്റെ അവസാന മല്‍സരത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് യുവനിര കിരീടം സ്വന്തമാക്കി. അവേശകരമായ മല്‍സരത്തിന്റെ ഗോളുകള്‍ പിറന്ന വഴികള്‍.
മരിയോ മാന്‍സൂകിച്ച് (സെല്‍ഫ് ഗോള്‍, ക്രൊയേഷ്യ)
BUT! #FRACRO // #WorldCupFinal pic.twitter.com/cM67pfhzVp
— FIFA World Cup (@FIFAWorldCup) July 15, 2018
മല്‍സരം അരംഭിച്ചത് മുതല്‍ ഉണര്‍ന്ന് കളിച്ച കൊയേഷ്യയെ ഞെട്ടിച്ച് 18ാം മിനിറ്റില്‍ സ്വന്തം ഗോള്‍ വലയിലേക്ക് ഒരു സെല്‍ഫ് ഗോള്‍. അന്റോയിന്‍ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കായിരുന്നു ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മന് ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി അബദ്ധത്തില്‍ കൊയേഷ്യ വലയിലേക്ക്. ഗോളി സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. ഇതോടെ ആപ്രതീക്ഷിതമായി ഫ്രാന്‍സിന് ലീഡ്. ഫ്രാന്‍സ് 1 ക്രൊയേഷ്യ 0
ഇവാന് പെരിസിച്ച് (ക്രൊയേഷ്യ)
What a response from @HNS_CFF!#FRACRO // #WorldCupFinal pic.twitter.com/gNb9RWabfb
— FIFA World Cup (@FIFAWorldCup) July 15, 2018
ആദ്യമിനിറ്റുകളില്‍ ലീഡ് നേടിയ ഫ്രാന്‍സിനെ സമ്മര്‍ദത്തിലാക്കി 28ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സമനില ഗോള്‍. ഡെമഗോജ് വിദയില്‍നിന്ന് ലഭിച്ച പന്തിനെ ഇവാന് പെരിസിച്ചിന്റെ സുന്ദരമായ ഷോട്ടിലൂടെ ഫ്രഞ്ച് വലയിലേക്ക് തൊടുക്കുന്നു. ഫ്രഞ്ച് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയില്‍. സ്കോര്‍ ഫ്രാന്‍സ് 1 ക്രൊയേഷ്യ 1
അന്റോയിന്‍ ഗ്രീസ്മന് (ഫ്രാന്‍സ്)
Advantage #FRA #FRACRO // #WorldCupFinal pic.twitter.com/nxL8Z4V77L
— FIFA World Cup (@FIFAWorldCup) July 15, 2018
ക്രൊയേഷ്യന്‍ ഗോള്‍ മുഖത്ത് ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ചിന്റെ കയ്യില്‍ പന്തതട്ടുന്നു. ഫ്രഞ്ച് താരങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് വിഎആര്‍ പരിശോധിച്ച റഫറി പെനാല്‍റ്റി വിധിക്കുന്നു. കിക്കെടുത്ത സൂപ്പര്‍താരം അന്റോനിയോ ഗ്രീസ്മന് അനായാസം ലക്ഷ്യം കാണുന്നു. സ്കോര്‍- ഫ്രാന്‍സ് 2 ക്രൊയേഷ്യ 1
പോള്‍ പോഗ്ബ (ഫ്രാന്‍സ്)
A moment to remember for @paulpogba and the @FrenchTeam!#FRACRO // #WorldCupFinal pic.twitter.com/PRe4x4pPJw
— FIFA World Cup (@FIFAWorldCup) July 15, 2018
59ാം മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും കളിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. ക്രൊയേഷ്യന്‍ ബോക്സിലെ അനിശ്ചിതത്വം നിറഞ്ഞ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് അന്റോനിയോ ഗ്രീസ്മ ന്റെ നിയന്ത്രണത്തില്‍. ഗ്രീസ്മന് നല്‍കിയപാസ് പിടിച്ചെടുത്ത പോഗ്ബയുടെ ആദ്യഷോട്ട് പരാജയപ്പെടുന്നു. പക്ഷേ റീബൗണ്ട് പിടിച്ചെടുത്ത വീണ്ടും പോഗ്ബയുടെ ഇടംകാലന്‍ ഷോട്ട്. സുബാസിച്ചിന്റെ മറികടന്ന് വലയില്‍. സ്കോര്‍ ഫ്രാന്‍സ് 3 ക്രൊയേഷ്യ 1
കിലിയന്‍ എംബാപെ (ഫ്രാന്‍സ്)
Teenagers to score in a #WorldCupFinal
* Pele
* Kylian Mbappe
That is all. pic.twitter.com/Cy3RvGOoV7
— FIFA World Cup (@FIFAWorldCup) July 15, 2018
65ാം മിനിറ്റില്‍ കിലിയന്‍ എംബപെയിലൂടെ ഫ്രാന്‍സിന് നാലാം ഗോള്‍. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പാസില്‍ എംബപെയുടെ കിടിലന്‍ ഫിനിഷിങ്. സ്കോര്‍- ഫ്രാന്‍സ് 4 ക്രൊയേഷ്യ 1
മാന്‍സൂക്കിച്ച് (ക്രൊയേഷ്യ)
The first time since 1958 we've had six goals in regular time of a #WorldCupFinal!
Pretty nerve-wracking for #FRA and #CRO fans, but for neutrals... how you feeling? #FRACRO 4-2 pic.twitter.com/lVZ0FXeBUZ
— FIFA World Cup (@FIFAWorldCup) July 15, 2018
അദ്യ സെല്‍ഫ് ഗോളിന് മാന്‍സുക്കിച്ചിന്റെ പ്രായശ്ചിത്തം. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് മാന്‍സൂക്കിച്ച് ഒരു ഗോള്‍ കൂടി മടക്കുന്നു. മല്സര്ം അവസാനിക്കുന്നു. ഫ്രാന്‍സിന് രണ്ടാം ലോകകിരീടം.
https://www.azhimukham.com/france-world-chamapions/