TopTop
Begin typing your search above and press return to search.

റഷ്യന്‍ വിപ്ലവം; സൌദിയെ തറപറ്റിച്ചത് 5 ഗോളുകള്‍ക്ക്; കളിയില്‍ നടന്നത്

റഷ്യന്‍ വിപ്ലവം; സൌദിയെ തറപറ്റിച്ചത് 5 ഗോളുകള്‍ക്ക്; കളിയില്‍ നടന്നത്

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് റഷ്യ സൌദിയെ തറപ്പറ്റിച്ചത്.

കളിയില്‍ നടന്നത്

1. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോള്‍ സ്വന്തമാക്കി.

2. നാല്‍പ്പത്തി മൂന്നാം മിനിറ്റില്‍ ഡെന്നിസ് ചെറിഷേവ് രണ്ടാം ഗോള്‍ നേടി. തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ ചെറിഷേവ് തന്റെ രണ്ടാമത്തെ ഗോള്‍ നേടി

3. എഴുപത്തിരണ്ടാം മിനിറ്റില്‍ ആര്‍ടെം ദ്സ്യൂബയുടെ ഗോള്‍

4. തൊണ്ണൂറ്റി രണ്ടാം മിനുട്ടില്‍ അലക്സാണ്ടര്‍ ഗോലോവിന്‍ അഞ്ചാമത്തെ ഗോള്‍ നേടി. ഫ്രീ കിക്കിലൂടെയാണ് ഈ ഗോള്‍

5. ഇരുപത്തിനാലാം മിനിറ്റില്‍ റഷ്യയുടെ മിഡ് ഫീല്‍ഡര്‍ അലന്‍ സഗോവ് പരിക്കേറ്റ് പുറത്തുപോയി.

6. രണ്ടു ഗോളുകള്‍ നേടിയത് പകരക്കാരായി ഇറങ്ങിയവര്‍

7. പരുക്കന്‍ കളിയില്‍ റഷ്യ മുന്‍പില്‍. 22 ഫൌളുകളാണ് റഷ്യ ചെയ്തത്. സൌദി 10 ഫൌളുകള്‍.

8. പരാജയപ്പെട്ടെങ്കിലും കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് സൌദി

9. ഉദ്ഘാടന മത്സരം കണ്ടത് 78,011 കാണികള്‍

10. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനും സൌദിയുടെ സല്‍മാന്‍ രാജകുമാരനും ഒന്നിച്ചിരുന്നു കളികണ്ടു

11. ആതിഥേയര്‍ ഇതുവരെ പരാജയപ്പെട്ടില്ല എന്ന റെക്കോര്‍ഡ് റഷ്യ നിലനിര്‍ത്തി

12. ഡെന്നിസ് ചെറിഷേവ് മാന്‍ ഓഫ് ദി മാച്ച്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories