TopTop
Begin typing your search above and press return to search.

അര്‍ജന്റീന - നൈജീരിയ മത്സരത്തിൽ ആര് ജയിക്കും? സുടു മോൻ മനസ്സ് തുറക്കുന്നു

അര്‍ജന്റീന - നൈജീരിയ മത്സരത്തിൽ ആര് ജയിക്കും? സുടു മോൻ മനസ്സ് തുറക്കുന്നു

അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ ഫുട്ബാള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ മലയാളികളുടെയും പ്രിയ താരം ആണ്. പുതിയ സിനിമ വി എ ബിജിന്റെ 'പര്‍പ്പിള്‍' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലുള്ള സാമുവല്‍, നാളെ നടക്കുന്ന അര്‍ജന്റീന നൈജീരിയ മത്സരത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ്. 'നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ, പൂര്‍ണ പിന്തുണ ആര്‍ക്കുമില്ല.' എന്നാണു സുടുമോന്റെ മത്സരത്തെ കുറിച്ചുള്ള പ്രതികരണം.

അര്‍ജന്റീനയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ മറ്റു ടീമുകള്‍ കൂടി കനിയണം. ക്രൊയേഷ്യയെ കൂടാതെ ഐസ്ലന്‍ഡ്, നൈജീരിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്കൊപ്പം ഉള്ളത്. ഇന്ന് നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കുകയും, ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ മെസ്സിക്കും കൂട്ടര്‍ക്കും അടുത്ത റൗണ്ടില്‍ പ്രവേശിക്കാനാവു, മറിച്ചാണ് ഫലം എങ്കില്‍ നിലവിലെ ഫൈനലിസ്റ്റുകള്‍ക്കു ആദ്യ റൗണ്ടില്‍ പുറത്തായി മടങ്ങാം.

നൈജീരിയക്കും നാളത്തെ മത്സരം നിര്‍ണായകം ആണ്. അര്‍ജന്റീനയെ അട്ടിമറിച്ചാല്‍ അത് ചരിത്രമാകും ഒപ്പം പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പാക്കാം. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നൈജീരിയ ജയിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍, നാളെ അതേ നൈജീരിയ തോല്‍ക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. ഇതേപ്പറ്റി പ്രതികരണം ആരാഞ്ഞപ്പോള്‍, 'ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. രണ്ട് ടീമും വലിയ തയ്യാറെടുപ്പിലാണ്. പൂര്‍ണ പിന്തുണ ആര്‍ക്കുമില്ല. രണ്ട് ശക്തികള്‍ തമ്മിലെ ഏറ്റവും മികച്ച മത്സരത്തിനായി കാത്തിരിക്കുന്നു. കൂടുതല്‍ നന്നായി കളിക്കുന്നവര്‍ ജയിക്കും' എന്നായിരുന്നു സുടുമോന്റെ മറുപടി.


Next Story

Related Stories