TopTop
Begin typing your search above and press return to search.

ഇനി അര്‍ജന്‍റീനയ്ക്ക് ഒരു വഴി മാത്രം; ജയിക്കുക, ക്രൊയേഷ്യ ജയിക്കാന്‍ പ്രാര്‍ത്ഥിക്കുക

ഇനി അര്‍ജന്‍റീനയ്ക്ക് ഒരു വഴി മാത്രം; ജയിക്കുക, ക്രൊയേഷ്യ ജയിക്കാന്‍ പ്രാര്‍ത്ഥിക്കുക

ഈ ടൂര്‍ണമെന്റിലെ കറുത്തകുതിരകള്‍ ആകുമെന്ന് കരുതിയ ഐസ്ലാന്‍ഡ് ആഫ്രിക്കന്‍ കരുത്തിന് മുന്‍പില്‍ കീഴടങ്ങിയപ്പോള്‍ ദീര്‍ഘനിശ്വാസമുയര്‍ന്നത് അര്‍ജന്റീനയില്‍ നിന്ന്. ഇതേ ഗോള്‍ നിലയില്‍ ഐസ്ലാന്‍ഡാണ് ജയിച്ചതെങ്കില്‍ അര്‍ജന്‍റീനയ്ക്ക് നാട്ടിലേക്കുള്ള പെട്ടി എടുക്കേണ്ടി വരുമായിരുന്നു.

എല്ലാ ടീമുകളും രണ്ടു കളി പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്‍റ് നിലയിലും ഗോള്‍ ശരാശരിയിലും ഗ്രൂപ്പ് ഡിയില്‍ നാലാം സ്ഥാനത്തുള്ള അര്‍ജന്‍റീനയ്ക്ക് രണ്ടാം റൌണ്ടിലേക്ക് കടക്കാന്‍ വഴി ഇതുമാത്രം.

അടുത്തകളിയില്‍ അര്‍ജന്‍റീന നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രം പോര ക്രൊയേഷ്യ ഐസ്ലാന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. ഇരു മത്സരങ്ങളും സമനിലയായാല്‍ ഗ്രൂപ്പില്‍ നിന്നും രണ്ടാം റൌണ്ടിലേക്ക് കടക്കുന്നത് നൈജീരിയ ആയിരിക്കും.

ഇനി ഐസ്ലാന്‍ഡാണ് ക്രൊയേഷ്യയുമായുള്ള കളിയില്‍ ജയിക്കുന്നതെങ്കില്‍ ഒരു അര ഡസന്‍ ഗോളെങ്കിലും നൈജീരിയന്‍ വലയിലേക്ക് മെസിയും കൂട്ടരും അടിച്ചുകയറ്റേണ്ടിവരും.

എന്തായാലും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക മോഡ്രികിന്‍റെ വാക്കുകള്‍ ആര്‍ജന്‍റീനയുടെ ആരാധകരെ തല്‍ക്കാലം ആശ്വസിപ്പിക്കും. “മെസിക്ക് വേണ്ടി, മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും”

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/sports-we-will-beat-iceland-croatia/


Next Story

Related Stories