TopTop
Begin typing your search above and press return to search.

PREVIEW: ചുവന്ന ചെകുത്താന്‍മാരെ കെട്ടുകെട്ടിക്കാന്‍ കാനറികള്‍ക്കാവുമോ?

PREVIEW: ചുവന്ന ചെകുത്താന്‍മാരെ കെട്ടുകെട്ടിക്കാന്‍ കാനറികള്‍ക്കാവുമോ?

ഈ ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമായിരിക്കും ബ്രസീല്‍ - ബെല്‍ജിയം. ഇരു ടീമുകളും വിജയ പ്രതീക്ഷയോടെയായിരിക്കും ഇന്നിറങ്ങുക. തുടക്കത്തിലേ ഡിഫെന്‍സിവ് സ്ട്രാറ്റജികളില്ലാത്ത ഷൂട്ടൗട്ടിലേക്ക് വലിച്ചിഴക്കാതെ ജയിക്കാനായിരിക്കും ഇരു ഭാഗത്തെയും ശ്രമം. എങ്കിലും ഷൂട്ടൗട്ടും പ്രാക്ടീസ് ചെയ്തു കാണും രണ്ടു ടീമുകളും.

ബ്രസീല്‍

മെക്‌സിക്കോക്കെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു ജയിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ബ്രസീല്‍ കോച്ച് ടിറ്റേ ഇതുവരെ മോശമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹം കുട്ടീഞ്ഞോ -നെയ്മര്‍ - ജീസസ് എന്നീ അറ്റാക്കിങ് മിഡ്ഫീല്‍ഡ് ടു സ്ട്രൈക്കര്‍ ലൈനപ്പ് ഒരിക്കലും പൊളിക്കാതെ എല്ലാ കളികളിലും ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഗബ്രിയേല്‍ ജീസസ് എന്ന ഇതുവരെ ഗോള്‍ നേടാത്ത സ്ട്രൈക്കറെ എല്ലാ കളികളിലും ഉള്‍പ്പെടുത്തിയ കോച്ച് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. (ആദ്യ കളിയില്‍ ഗോള്‍ നേടിയ അഗ്വേറോയെ മറ്റു കളികളില്‍ തഴഞ്ഞു വ്യകതതയില്ലാത്ത പരീക്ഷണങ്ങള്‍ നടത്തി കളിക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ അര്‍ജന്റീന കോച്ച് കണ്ടുപഠിക്കേണ്ട മാതൃകയാണിത്) ഗോള്‍ നേടിയില്ലെങ്കിലും ജീസസ് മോശമില്ലാത്ത കളിക്കുന്നുണ്ടെന്നും നിര്‍ണായക കളിയില്‍ ഗോള്‍ നേടുമെന്നും കോച്ച് വിശ്വസിക്കുന്നു. കളിക്കാരനില്‍ വിശ്വാസവുമര്‍പ്പിക്കുന്നു. ബ്രസീല്‍ നേരിടുന്ന പ്രശ്‌നം കസമിറോ എന്ന മികച്ച ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറുടെ സേവനം ഇന്നത്തെ കളിയില്‍ ലഭ്യമല്ല എന്നതാണ്.

പകരം പൗളിഞ്ഞോയെ ജോലിയേല്‍പ്പിക്കാമെങ്കിലും കസമിറോയും പൗളിഞ്ഞോയും ചേര്‍ന്നു മെക്‌സിക്കോക്കെതിരെ കളിച്ച മിഡ്ഫീല്‍ഡ് ലൈനപ്പ് സുരക്ഷിതമായിരുന്നു. ലെഫ്റ്റ് വിങ് -ബാക്ക് രണ്ടുജോലിയും ചെയ്യുന്ന മാര്‍സെലോക്ക് കളിക്കാമെങ്കിലും അതേ പൊസിഷനില്‍ ഫിലിപ് ലൂയിസിനെ ഇറക്കിയാല്‍ പ്രതിരോധം ശക്തമാക്കാനാകും, ഗെയിം പ്ലാനിനനുസരിച്ചു കോച്ച് ഉപയോഗിക്കും. ബുദ്ധിമാനായ പ്രതിരോധ രക്ഷകന്‍ തിയാഗോ സില്‍വ, മിറാന്‍ഡ എന്നിവരില്‍ ഒരാള്‍ ലുകാകുവുമായി ചേര്‍ന്ന് നിന്നേ മതിയാകൂ, ഫുട്‌ബോള്‍ ലോകം ഇന്ന് ഉറ്റുനോക്കുന്നതും ലുകാകു - സില്‍വ പോരാട്ടമായിരിക്കും. നെയ്മറെ ബോക്‌സില്‍ കടത്തിയില്ലെങ്കില്‍ കൊട്ടീഞ്ഞോയുടെ മാസ്റ്റര്‍ ബ്രെയിന്‍ നീക്കങ്ങള്‍, പാസുകള്‍ , ലോങ്ങ് റേഞ്ച് ഷോട്ടുകളും പ്രതീക്ഷിക്കാം.

മെക്‌സിക്കൊക്കെതിരെ അവിശ്വസനീയമായി കളിച്ച വില്യന്‍ ഫോം തുടര്‍ന്നാല്‍ ബെല്‍ജിയത്തിനു തലവേദനയാകും. കൌണ്ടര്‍ അറ്റാക്കുകള്‍ ബെല്‍ജിയം സൂക്ഷിച്ചില്ലെങ്കില്‍ ഒന്നിലധികം ഗോളുകള്‍ ബെല്‍ജിയം വഴങ്ങേണ്ടിവരും. ഈ ലോകകപ്പിലെ ഒട്ടു മിക്ക കളിയിലും കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാന്‍ ബ്രസീലിനായിട്ടുണ്ട്.

ഫിഫ വേള്‍ഡ് കപ്പിലെ 'ബ്രസീല്‍ × ബെല്‍ജിയം' കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

ബെല്‍ജിയം

ഈ ലോകകപ്പില്‍ ഏറ്റവും ആധികാരികമായി കളിച്ചു മുന്നേറിവന്ന ടീമാണ് ബല്‍ജിയം. മികച്ച കളിക്കാരെല്ലാം ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നതാണ് കോച്ച് മാര്‍ട്ടിനെസിന്റെ ആശ്വാസം. ക്രിയേറ്റിവിറ്റി , സ്പീഡ് , ടെക്നിക്കല്‍ എബിലിറ്റി എന്നീ കഴിവുകള്‍ നിറഞ്ഞ പ്രതിഭയായ ഈഡന്‍ ഹസാര്‍ഡ് , ഗ്രൗണ്ട് പാസും ലോങ്ങ് പാസും കൃത്യതയോട് ഏനല്‍കുന്ന കെവിന്‍ ഡെബ്ര്യൂണെ , ബോക്‌സില്‍ പന്ത് കാത്തുനില്‍ക്കുന്ന ലുക്കാകു എന്നിവര്‍ ഒത്തിണങ്ങിയാല്‍ ബ്രസീലിനു തലവേദനയാകും. ജപ്പാനെതിരെ തിരിച്ചുവരാന്‍ ഉപയോഗിച്ച ഹൈബോള്‍ ഗെയിം പ്ലാന്‍ എല്ലാ സ്റ്റ്പീസുകളിലും, ഫൗള്‍ /കോര്‍ണര്‍ കിക്കുകളിലും നേരത്തെ ഉപയോഗിച്ചാല്‍ ബെല്ജിയത്തിനു നേട്ടമുണ്ടാക്കാം.

3 -4 -2 -1 എന്ന ധൈര്യത്തോടെ കളിക്കുന്ന ബെല്‍ജിയം ഫോര്‍മാറ്റ് ഇന്നുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. അതായത് വിന്‍സന്റ് കൊംപനി , വെര്‍ട്ടോണ്‍ഗന്‍, ആല്‍ഡര്‍വെറേല്‍ഡ് എന്നീ മൂന്നു പ്രതിരോധനിര - ബാക്കി രണ്ടു ലൈന്‍ പ്രതിരോധവും ആക്രമിച്ചുകളിക്കുകയും ചെയ്യുന്ന മിഡ്ഫീല്‍ഡ് നിര - മുന്‍നിരയില്‍ ലുകാകു. ചിലപ്പോള്‍ 'ഫണല്‍ സ്ട്രാറ്റജി ' എന്ന പുതുതന്ത്രത്തില്‍ ബ്രസീലിനെ കുരുക്കിയാല്‍ ബെല്‍ജിയം ബോക്‌സില്‍ പന്ത് വിരളമായിരിക്കും . അതായത് എതിരാളിയുടെ ഡിഫന്‍സും അറ്റാക്കും മിഡ്ഫീല്‍ഡില്‍ തന്നെ ഒടുങ്ങും, പന്തുകിട്ടുമ്പോള്‍ വിങ്ങുകളിലൂടെ ആക്രമിച്ചു ഗോള്‍ നേടാനും ശ്രമിക്കും. ഈ ഗെയിം പ്ലാന്‍ നടക്കുന്നുണ്ടെങ്കില്‍ല്‍ ബ്രസീലിന് ആദ്യ ഗോള്‍ നേടല്‍ നിര്‍ബന്ധമാകും.

കഴിഞ്ഞ മൂന്നു തവണയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുന്നിലാണ് ബ്രസീല്‍ അടിയറവ് പറഞ്ഞത്. എന്നാല്‍ ലാറ്റിന്‍ ടീമുകള്‍ക്കെതിരെ ബെല്‍ജിയത്തിന്റെ റെക്കോഡ് തീരെ മോശവുമാണ്.

രണ്ടു ടീമിനും അവരുടേതായ തന്ത്രങ്ങളും , സ്വതസിദ്ധമായ ശൈലിയും, പ്രതിഭ നിറഞ്ഞ കളിക്കാരുമുണ്ട്. ആദ്യ ഗോള്‍ നേടുന്നവര്‍ക്കാണ് ഇന്നത്തെ കളിയുടെ മുന്‍തൂക്കം. ഇന്ന് നടക്കുന്ന ബ്രസീല്‍ - ബെല്‍ജിയം പോരാട്ടം ശരിക്കും ഒരു ലോകകപ്പ് 'ഫൈനല്‍ ഡിസൈഡര്‍ മാച്ച്' എന്ന് തന്നെ വിളിക്കാം.


Next Story

Related Stories