TopTop
Begin typing your search above and press return to search.

PREVIEW: മെക്സിക്കന്‍ തിരമാലകള്‍ക്കു മുകളില്‍ കാനറികള്‍ പറന്നുയരുമോ?

PREVIEW: മെക്സിക്കന്‍ തിരമാലകള്‍ക്കു മുകളില്‍ കാനറികള്‍ പറന്നുയരുമോ?

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇന്ന് മെക്‌സിക്കോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് സമാറ അറീന സ്റ്റേഡിയത്തിലാണ് മത്സരം.

ബ്രസീല്‍

നോക്ക്-ഔട്ട് ഘട്ടത്തില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീല്‍ ഒരേ സമയം ആശ്വാസത്തിലും ആധിയിലുമാണ്. സ്വിറ്റ്സര്‍ലന്റിനെതിരെ ആദ്യ മത്സരത്തില്‍ പതറിയെങ്കിലും ഗംഭീരമായി തിരിച്ചു വരന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞത് വലിയ ആശ്വാസം ആണ്. എന്നാല്‍ കരുത്തരായ ടീമുകള്‍ക്കെതിരെ എങ്ങനെയായിരിക്കും കളിക്കുക എന്നത് ആശങ്ക തന്നെ ആണ്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ ഏഴു ഗോളിന്റെ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഇനിയും നെയ്മറും കൂട്ടരും ഇനിയും മുക്തമായോ എന്ന് സംശയമാണ്. എങ്കിലും മെക്‌സിക്കോയോട് തട്ടിച്ചു നോക്കുമ്പോള്‍ വ്യക്തിഗത മികവിലും, പരിചയ സമ്പന്നതയിലും ബ്രസീല്‍ ബഹുദൂരം മുന്നിലാണ്.

ബ്രസീല്‍ 4-3-3 ശൈലിയില്‍ തന്നെയായിരിക്കും കളിക്കുക. ഗബ്രിയേല്‍ ജീസസിനെ സെന്‍ട്രല്‍ സ്‌ട്രൈക്കറാക്കി നെയ്മറെയും വില്യനെയും വിങ്ങുകളില്‍ ഇറക്കാനാവും സാധ്യത. കാസെമിറോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കുമ്പോള്‍ ഫിലിപ്പ് കൂട്ടിന്യോയും പൗളീന്യോയും ആക്രമണത്തിന്റെ ചുമതലയുള്ള മധ്യനിരക്കാരാകും. ഫിലിപ്പ് ലൂയിസ്, മിറാന്‍ഡ്, തിയാഗോ സില്‍വ, ഫാഗ്നര്‍ എന്നിവരാകും പ്രതിരോധത്തില്‍അണി നിരക്കുക.

ബ്രസീല്‍ ടീമില്‍ മാഴ്‌സലോ ആദ്യ ഇലവനില്‍ കളിക്കില്ല. പകരം ഇറങ്ങുന്ന ഫിലിപ്പ് ലൂയീസ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരും ഗ്രൂപ്പ് മത്സരങ്ങള്‍ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ സമാറ അറീനയില്‍ എത്തുന്നത്. ഫിലിപ്പ് കുട്ടിന്യോ നയിക്കുന്ന മധ്യനിര മികച്ച ഫോമിലാണ്. പക്ഷെ മുന്നേറ്റ നിരയിലാണ് ബ്രസീലിന്റെ ആധി. സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജിസൂസ് ഇതുവരെ റഷ്യയില്‍ അക്കൗണ്ട് തുറന്നിട്ടില്ല. നെയ്മര്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നുണ്ടെങ്കിലും ഗോളവസരങ്ങള്‍ പഴാക്കുന്നു. എങ്കിലും കെട്ടുറപ്പില്ലാത്ത മെക്‌സിക്കന്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്ത് മുന്നേറ്റനിര ഫോമിലേക്കെത്തുമെന്നാണ് കോച്ച് ടിറ്റെയുടെ പ്രതീക്ഷ. കളിച്ച മൂന്ന് കളികളിലും പ്രതിരോധവും പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടുണ്ട്എന്നത് ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസമാണ്.

പ്രീക്വോര്‍ട്ടറിലേക്ക് വന്ന വഴി

സ്വിറ്റസര്‍ലാന്‍ഡ് 1 1

കോസ്റ്റാറിക്ക 2 -0

സെര്‍ബിയ 2 -0

മെക്‌സിക്കോ

നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചു കൊണ്ടായിരുന്നു മെക്‌സിക്കോയുടെ ലോകകപ്പ് അരങ്ങേറ്റം. എതിരാളികളെ ഭയക്കാതെ സ്വതസിദ്ധമായ ഫുട്‌ബോള്‍ കളിക്കുന്നവരാണ് മെക്‌സിക്കോ. വേഗതയുള്ള ആക്രമണമാണ് അവരുടെ ആയുധം. അതിന് മുന്നിലാണ് ചാമ്പ്യന്‍മാരായ ജര്‍മനി തകര്‍ന്ന് പോയത്. ബ്രസീലിനെതിരെ അക്രമിച്ച് കളിക്കാന്‍ തന്നെയാണ് പദ്ധതിയെന്ന് പരിശീലകന്‍ ഓസാരിയെ വ്യക്തമാക്കുന്നു.

പക്ഷെ അക്രമിക്കുമ്പോള്‍ പ്രതിരോധം മറക്കുന്നവരാണ് അവര്‍. സ്വീഡനെതിരായ മൂന്ന് ഗോള്‍ തോല്‍വി അതിന്റെ തെളിവാണ്. നെയ്മറും കുട്ടീന്യോയും നയിക്കുന്ന ബ്രസീല്‍ മുന്നറ്റത്തെ തടയാന്‍ പ്രതിരോധം ജാഗ്രത പാലിച്ചില്ലെങ്കില്‍ ലോകകപ്പിന്റെ രണ്ടാം റൌണ്ടില്‍ തോല്‍ക്കുന്ന മെക്‌സിക്കന്‍ പതിവിന് മാറ്റമുണ്ടാകില്ല. മുഖ്യ പ്രതിരോധ താരം ഹെക്ടര്‍ മൊറേനോ സസ്‌പെന്‍ഷനിലായതും ടീമിന് തിരിച്ചടിയാണ്

മെക്സിക്കോ 4-2-3-1 ശൈലിയില്‍ കളിക്കും. ഹാവിയര്‍ ഹെര്‍ണാണ്ടസ് ഏക സ്‌ട്രൈക്കറാകും. ലോസാനോ-വെല-ലയൂണ്‍ ത്രയം അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ഹെക്ടര്‍ ഹെരേര, ഗ്വാര്‍ഡാഡോ സഖ്യം ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കും. അയാളയും സാല്‍സെഡോക്കുമാണ് സെന്‍ട്രല്‍ ഡിഫന്‍സിന്റെ ചുമതല.

പ്രീക്വോര്‍ട്ടറിലേക്ക് വന്ന വഴി

ജര്‍മനി 1 -0

ദക്ഷിണ കൊറിയ 2 - 1

സ്വീഡന്‍ 0 -3

മൂന്നു മുന്‍ ചാമ്പ്യന്മാരെ ഇതിനോടകം റഷ്യന്‍ ലോകകപ്പിന് നഷ്ടപ്പെട്ടു കഴിഞ്ഞു. അട്ടിമറികള്‍ക്കു യാതൊരു പഞ്ഞവും ഇല്ലാത്ത മണ്ണാണ് റഷ്യയുടേതെന്ന് ഇത് വരെയുള്ള മത്സരങ്ങള്‍ തെളിയിക്കുന്നു. ഒരു പ്രവചനം അസാധ്യം ആകുന്നതും ഇത് കൊണ്ടാണ്. എന്തായാലും മെക്സിക്കന്‍ തിരമാലകള്‍ക്കു മുകളില്‍ കാനറികള്‍ പറന്നയുരുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

https://www.azhimukham.com/sports-russia2018-pictures-messi-ronaldo-goes-viral-social-media/

https://www.azhimukham.com/sports-russia2018-mohammed-salah-legend-playing-final-match/

https://www.azhimukham.com/sports-javier-mascherano-resignedd-from-international-football/

https://www.azhimukham.com/russia2018-pierluigi-collina-legend-referee-football-profile/

https://www.azhimukham.com/sports-2018russia-messi-and-ronaldo-sad-moments/

https://www.azhimukham.com/russia2018-messi-ronaldo/

https://www.azhimukham.com/russia2018-nicolas-otamendi-racism/


Next Story

Related Stories