TopTop
Begin typing your search above and press return to search.

PREVIEW: വന്‍കരകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും; ആഫ്രിക്കന്‍ കുതിരകളായ സെനഗലോ? ഏഷ്യന്‍ കരുത്തരായ ജപ്പാനോ?

PREVIEW:  വന്‍കരകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും; ആഫ്രിക്കന്‍ കുതിരകളായ സെനഗലോ? ഏഷ്യന്‍ കരുത്തരായ ജപ്പാനോ?

ഏകറ്റാര്‍ബര്‍ഗ് സ്റ്റേഡിയത്തില്‍ ഇന്ന് ഏഷ്യ ആഫ്രിക്ക പോരട്ടം ആണ്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് എച്ചില്‍ നിന്നും ആഫ്രിക്കന്‍ ശക്തികളായ സെനഗല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനെ നേരിടും. പോളണ്ടിനെ 2-1 തോല്‍പ്പിച്ച സെനഗല്‍ ഈ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫിക്കന്‍ രാജ്യമായി മാറിയപ്പോള്‍ പ്രഗത്ഭരായ കൊളമ്പിയക്ക് എതിരെ ചരിത്ര വിജയം കുറിച്ചായിരുന്നു ജപ്പാന്റെ റഷ്യന്‍ കാര്‍ണിവല്‍ ഉത്ഘാടനം, ചരിത്രത്തിലാദ്യമായാണ് ലോകകപ്പില്‍ ഒരു ഏഷ്യന്‍ രാജ്യം ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ അട്ടിമറിക്കുന്നത്.

നേരത്തെ കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ജപ്പാന്‍ ആക്രമണത്തെ തടഞ്ഞു നിര്‍ത്താന്‍ പെനാല്‍റ്റി ബോക്‌സിന് അകത്തു നിന്നും ബോള്‍ കൈ കൊണ്ടു തടുത്തിട്ടു ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയ ഡിഫന്‍ഡറുടെ പിഴവില്‍ അനുവദിച്ച പെനാല്‍ട്ടി ഗോളാക്കിയാണ് ജപ്പാന്‍ കൊളംബിയക്കെതിരെയുള്ള കളിയില്‍ ആധിപത്യം നേടിയത്. തുടര്‍ന്ന് പൊരുതി കളിച്ച കൊളംബിയ സമനില നേടി എങ്കിലും അവസാന വിജയം ഏഷ്യന്‍ ടീമിന് ഒപ്പം നിന്നു.

ജപ്പാന്‍ - കൊളംബിയ മത്സരം

ജപ്പാനു വേണ്ടി ജിഹാഞ്ചി കവാജ, യുയ ഒസാക്ക എന്നിവര്‍ ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സൗത്ത് അമേരിക്കന്‍ ശക്തി കളായ കൊളമ്പിയ യുടെ ആശ്വാസ ഗോള്‍ ഫ്രീ കിക്കി ലൂടെ ജൂവാന്‍ കുനാഞ്ചിംഗോ നേടി.കൊളംബിയക്കെതിരെ നേടിയ മിന്നുന്ന ജയവും, മത്സരത്തിലെ താരങ്ങളുടെ പ്രകടനവും തരുന്ന ആത്മവിശ്വാസാവും പേറിയാണ് ഇന്ന് സാമുറായ് ബ്ലൂസ് സെനഗലിനെ നേരിടാനിറങ്ങുക. ഇന്നത്തെ മത്സരവും ജയിച്ചാല്‍ ജപ്പാന്‍ അടുത്ത റൗണ്ടില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ ടീമായി മാറും. ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ പ്രതിനിധീകരിക്കുന്ന ടീമുകളില്‍ അവശേഷിക്കുന്ന പ്രതീക്ഷകളില്‍ ഒന്ന് ഉദയസൂര്യന്റെ നാട്ടുകാര്‍ ആണ്.

ആഫ്രിക്കന്‍ കുതിരകളാവാന്‍ വേണ്ടി 16 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകകപ്പ് മത്സരത്തിറങ്ങിയ സെനഗല്‍ ശക്തരായ പോളണ്ടിനെ മറി കടന്നത് റഷ്യിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായി മാറി. കളത്തില്‍ ലോക 27-ാം നമ്പര്‍ ടീമാണ് കളിച്ചതെന്ന പ്രതീതി ജനിപ്പിക്കാത്ത വിധത്തിലാണ് പോളണ്ടിനെതിരേ സെനഗല്‍ നിറഞ്ഞുകളിച്ചത്. സെനഗലിന് വേണ്ടി എംബായെ നിയാങ് ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡിഫന്‍ഡര്‍ തിയാഗോ റെയ്ഞ്ചല്‍ സിയോണെകിന്റെ സെല്‍ഫ് ഗോള്‍ ടീമിന്റെ രണ്ടാം ഗോളും സമ്മാനിച്ചു. പോളണ്ടിന് വേണ്ടി ക്രൈച്ചോവിയാക്കാണ് ആശ്വാസ ഗോള്‍ നേടിയത്.പോളണ്ട് - സെനഗല്‍ മത്സരം

പോളണ്ടിനെതിരെ കളം നിറഞ്ഞു കളിച്ച ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ 20 ഗോളുകള്‍ നേടിയ സാഡിയോ മാനെയാണ് ഇന്നും ജപ്പാനെതിരെ സെനഗലിന്റെ വജ്രായുധം. 2002-ല്‍ ഫ്രാന്‍സിനെ അട്ടിമറിച്ചു തുടങ്ങിയ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. ഇന്ന് ജയിക്കാനായാല്‍ ആഫ്രിക്കന്‍ കരുത്തര്‍ അടുത്ത റൗണ്ടില്‍ പ്രവേശിക്കും. കൊളമ്പിയയുമായാണ് സെനഗലിന്റെ അടുത്ത മത്സരം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൗത്ത് കൊറിയയെ എതിരില്ലത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെനഗല്‍ ലോകകപ്പിനെത്തിയത് എന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ആദ്യ മത്സരങ്ങളിലെ അട്ടിമറി വീരന്മാര്‍ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട്‌നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന മത്സരത്തിനായിരിക്കും എക്റ്റര്‍ബര്‍ഗ് സ്റ്റേഡിയം സാക്ഷിയാവുക എന്നുറപ്പ്.

http://www.azhimukham.com/travel-watching-foot-ball-world-cup-malayali-youth-travelling-by-bicycle-from-to-russia-haritha-thampi/

http://www.azhimukham.com/mess-birthday-teastall-owner-bengal-celebration/

http://www.azhimukham.com/sports-russia2018-germany-beats-sweden/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories