TopTop
Begin typing your search above and press return to search.

PREVIEW: സെര്‍ബിയയ്ക്കും സ്വിസ്സിനും ഇന്ന് ജയിക്കണം

PREVIEW: സെര്‍ബിയയ്ക്കും സ്വിസ്സിനും ഇന്ന് ജയിക്കണം

ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തില്‍ സെര്‍ബിയയും, സാക്ഷാല്‍ ബ്രസീലിനെ സമനിലയില്‍ പിടിച്ചു കെട്ടിയ സ്വിസ് പടയും ഇന്ന് നേര്‍ക്ക് നേര്‍ അംഗത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കലിംഗാര്‍ഡ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.

ബോള്‍ പൊസഷനിലും, പാസ്സുകളിലും ആധികാരികമായ മേധാവിത്തം പുലര്‍ത്തി കൊണ്ടാണ് സെര്‍ബിയ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചത്. മുന്നേറ്റതാരം അലക്‌സാണ്ടര്‍ മിത്രോവിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക് ക്യാപ്റ്റന്‍ കോളറോവ് ഗോളാക്കി മാറ്റുകയായിരുന്നു. മാഞ്ചസ്റ്റര്‍ താരം നെമാന്‍ജ മാറ്റിച്ച്, മിത്രോവിച്ചിനോ സഖ്യം കളം നിറഞ്ഞു കളിച്ചപ്പോള്‍ കോസ്റ്റാറിക്ക പ്രതിരോധം പലപ്പോഴും പ്രതിസന്ധിയിലായി. ഇന്ന് സ്വിസ് പടയ്ക്കു ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുക ഈ കൂട്ടുകെട്ടും ഒപ്പം മുന്നില്‍ നിന്ന് നയിക്കുന്ന കൊളറോവിന്റെ ഫിനിഷിങ് പാടവവുമാണ്.

പ്രതിരോധം ഭദ്രമാക്കി പരമാവധി ആക്രമണം അഴിച്ചു വിടുന്ന മ്ലാഡന്‍ ക്രിസ്റ്റജക് എന്ന പരിശീലകന്റെ സ്ഥിരം ശൈലി ആയിരിക്കും സ്വിസ്സിനെതിരെയുള്ള മത്സരത്തിലും തുടരുക. ഇന്ന് ജയിച്ചാല്‍ സെര്‍ബിയക്ക് രണ്ടാം റൗണ്ട് ഉറപ്പിക്കാം. കളി സമനിലയോ തോല്‍വിയോ ആണെങ്കില്‍ സെര്‍ബിയയ്ക്ക് നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ അടുത്ത ബ്രസീല്‍ മത്സരം വരെ കാത്തിരിക്കണം. അതുകൊണ്ട് ഇന്ന് തന്നെ മൂന്നു പോയന്റ് സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിക്കാനായിരിക്കും സെര്‍ബിയ ശ്രമിക്കുക. 12-ാം തവണയാണ് സെര്‍ബിയ ഫിഫ ലോകകപ്പിനെത്തുന്നത്. സെര്‍ബിയ ആയി മാറിയതിനു ശേഷമുള്ള രണ്ടാം ലോകകപ്പാണിത്.

നിലവില്‍ ഫിഫ ലോക റാങ്കിങില്‍ ആറാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇത് 11-ാം തവണയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിനെത്തുന്നത്. ആറ് തവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് സ്വിസ് പട കാഴ്ച വെച്ചത്. യുവന്റസ് ഡിഫന്‍ഡറും ക്യാപ്റ്റനുമായ സ്റ്റിഫന്‍ ലിച്ചസ്റ്റെയ്‌നറിന്റെ നേതൃത്വത്തില്‍ ഉള്ള പ്രതിരോധ നിര കേളികേട്ട കാനറി മുന്നേറ്റ നിരയെ പിടിച്ചു കെട്ടി. മിഡ്ഫീല്‍ഡര്‍മാരായ ഉഡിനെസിന്റെ വാലോന്‍ ബെഹ്‌റമി, സ്റ്റോക്ക് സിറ്റിയുടെ ഷെര്‍ദാന്‍ ഷാക്വിരി, ആഴ്‌സനലിന്റെ ഗ്രാനിറ്റ് സാക്ക എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചു. ഈ കോമ്പിനേഷന്‍ ആണ് ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സ്വിസ്സിനെ പ്രാപ്തമാക്കുന്നത്.

സെര്‍ബിയയും, സ്വിറ്റ്സര്‍ലന്‍ഡും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്.

http://www.azhimukham.com/russia2018-brazil-against-costarica-match-preview/

http://www.azhimukham.com/sports-jayadevan-kizhakkepatt-writes-on-the-market-interventions-to-the-football-playground/

http://www.azhimukham.com/sports-russia2018-will-argentina-fans-forgive-messi-and-cabellaro/

http://www.azhimukham.com/sports-argentina-croatia-world-cup-football-an-analysis-by-mohmed-shafi/


Next Story

Related Stories