കായികം

പ്രോ കബഡി ലീഗിലും സച്ചിന് സ്വന്തം ടീം

ചെന്നൈ ഫ്രഞ്ചൈസിയുടെ സഹഉടമയായിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റിട്ടയര്‍മെന്റിന് ശേഷം തന്റെ മേഖല ക്രിക്കറ്റില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നില്ല. ഫുട്‌ബോള്‍, ടെന്നീസ്, സ്‌പോര്‍ട്ട്‌സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി കായികവുമായി ബന്ധപ്പെട്ട് മിക്ക മേഖലകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു സച്ചിന്‍. ഇപ്പോള്‍ സച്ചിന്‍ പ്രോ കബഡി ലീഗിലെ ചെന്നൈ ഫ്രഞ്ചൈസിയുടെ സഹഉടമയായിരിക്കുകയാണ്. പ്രോ കബഡി ലീഗിലെ അഞ്ചാം സീസണാണ് ഇനിയുള്ള നാളുകള്‍.

13 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന 130ന് മുകളില്‍ മത്സരങ്ങളുള്ള 11 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന കബഡി ലീഗിന്റെ നടത്തിപ്പുക്കാര്‍ സ്റ്റാര്‍ ഇന്ത്യയാണ്. ചെന്നൈ ഫ്രഞ്ചൈസിക്ക് സച്ചിനെ കൂടാതെ ഇക്യൂസ്റ്റ് എന്റപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡും വ്യവസായി എന്‍ പ്രസാദും ഉടമകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍