UPDATES

ട്രെന്‍ഡിങ്ങ്

ഓണ്‍ലൈന്‍ സദാചാരവാദികള്‍ക്ക് സാനിയ മിര്‍സയുടെ ചുട്ട മറുപടി; നിങ്ങളും ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്?

സാനിയ തന്നെയാണ് അവരുടെ ഗര്‍ഭകാല ചിത്രങ്ങളില്‍ ചിലത് ഇന്‍സ്റ്റഗ്രാമിലും മറ്റും അപ്ലോഡ് ചെയ്തത്

ഗര്‍ഭകാലത്തെ കുറിച്ച് തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയ ഓൺലൈൻ സദാചാരവാദികൾക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ട്വിറ്ററിലൂടെയുള്ള ഇത്തരം ഉപദേശങ്ങള്‍ അതിര് കടക്കാൻ തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരേ പ്രതികരിച്ച് ട്വിറ്ററില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ് സാനിയ തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് സാനിയ ചോദിക്കുന്നു.

“സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല. ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക.

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്”, സാനിയ ട്വീറ്റ് ചെയ്തു. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുന്നയാളാണ് സാനിയ മിര്‍സ.

സാനിയ തന്നെയാണ് അവരുടെ ഗര്‍ഭകാല ചിത്രങ്ങളില്‍ ചിലത് ഇന്‍സ്റ്റഗ്രാമിലും മറ്റും അപ്ലോഡ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് സാനിയയും ഷൊയബ് മാലിക്കും സാനിയ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. പിന്നീട് പൊതുവേദികളില്‍ സാനിയ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതേസമയം വൈകാരികമായി ഗര്‍ഭകാലം ഒരു ആത്മസാക്ഷാത്കാരമാണെന്ന് സാനിയ പറയുന്നു. പ്രസവത്തെക്കുറിച്ചോര്‍ത്ത് ഭയത്തേക്കാളുപരി ആകാംക്ഷയാണ് തനിക്കുള്ളത്. ആണ്‍കുട്ടിയെ ആണോ അതോ പെണ്‍കുട്ടിയെ ആണോ ആഗ്രഹിക്കുന്നതെന്നു ചോദിച്ചാല്‍ അക്കാര്യത്തെക്കുറിച്ച് തങ്ങളിരുവരും ആലോചിക്കാറില്ലെന്നും എങ്കിലും ഷുഹൈബിന് എപ്പോഴും പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്നും സാനിയ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

 

ഞാന്‍ അമ്മയാകാത്തതില്‍ താങ്കള്‍ക്കെന്തിന് നിരാശ? രാജ്ദീപ് സര്‍ദേശായിയെ വീഴ്ത്തി സാനിയയുടെ എയ്‌സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍