TopTop
Begin typing your search above and press return to search.

ദാദയും മെസി ആരാധകന്‍; ഇഷ്ട ടീം ബ്രസീലും

ദാദയും മെസി ആരാധകന്‍;  ഇഷ്ട ടീം ബ്രസീലും

റഷ്യ ലോകകപ്പില്‍ തന്റെ ഇഷ്ട ടീമിനെയും കളിക്കാരനെയും വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബ്രസീല്‍ ആണ് ഗാംഗുലിയുടെ പ്രിയപ്പെട്ട ടീം. അതേസമയം ഈ ലോകകപ്പില്‍ താന്‍ കാത്തിരിക്കുന്നത് മെസി മാജിക് കാണാന്‍ ആണെന്നും ഗാംഗുലി വ്യക്തമാക്കുന്നു. ലയണല്‍ മെസിയുടെ വലിയ ആരാധാകനാണ് താനെന്നുമാണ് ദാദ പറയുന്നത്. ബ്രസീല്‍ ആണ് എന്റെ ഫേവറൈറ്റ് ടീം, എങ്കിലും ഞാനൊരു മെസി ആരാധാകനാണ്; ഗാംഗുലി പറയുന്നു.

ഞാന്‍ മെസിയുടെ മാജിക് കാണാനാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന് ഇതുവരെ ഒരു ലോകകപ്പ് കിരീടം നേടാനായിട്ടില്ല. ഇത്തവണത്തേത്ത് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായൊരു ലോകകപ്പ് കൂടിയാണ്.; ഗാംഗുലി പറയുന്നു. റഷ്യന്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ ശ്രമിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.


Next Story

Related Stories