TopTop
Begin typing your search above and press return to search.

ഹിമ ദാസിന്റെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അത്‌ലറ്റിന്റെ പരാതി

ഹിമ ദാസിന്റെ പരിശീലകന്‍  ലൈംഗികമായി പീഡിപ്പിച്ചെന്ന് അത്‌ലറ്റിന്റെ പരാതി

ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ഹിമ ദാസിന്റെ പരിശീലകന്‍ നിപ്പോണ്‍ ദാസ് ലൈംഗികമായി പീഡിപ്പിച്ചെന്ന് അത്‌ലറ്റിന്റെ പരാതി. ഗുവാഹട്ടിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. ഗുവാഹട്ടി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെ നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി ജൂണ്‍ 22-ന് അത്‌ലറ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഈ പരാതിയില്‍ ഗുവാഹാട്ടി പോലീസ് നിപ്പോണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്ന നിപ്പോണ്‍ പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടി കള്ളം പറയുകയാണെന്നും നിപ്പോണ്‍ പ്രതികരിച്ചു. 100, 200 സ്പ്രിന്റ് ഇനങ്ങളില്‍ പരിശീലനം നടത്തുന്ന കുട്ടി സംസ്ഥാന ടീമില്‍ ഇടം നല്‍കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പലതവണ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ മികച്ച മറ്റുതാരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ഇതായിരിക്കാം ഇത്തരമൊരു പരാതിക്ക് കാരണമെന്നും നിപ്പോണ്‍ പ്രതികരിക്കുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പരാതി പ്രകാരം നിപ്പോണിനെ ഒരു തവണ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

https://www.azhimukham.com/sports-its-just-the-beginning-hima-will-touch-the-sky-coach-nipon-das/

Next Story

Related Stories