TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലീഗിലെ ടീമിനെയും സ്വന്തമാക്കി കിംഗ് ഖാന്‍!

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലീഗിലെ ടീമിനെയും സ്വന്തമാക്കി കിംഗ് ഖാന്‍!

ബോളിവുഡ് കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലീഗിലെ ടീമിനെയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യമായി നടത്തുന്ന ട്വന്റി-20 ഗ്ലോബല്‍ ലീഗിലെ കേപ്ടൗണ്‍ നൈറ്റ് റൈഡേഴ്സിനെയാണ് ഷാരൂഖ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും ഷാരൂഖ് മുമ്പ് സ്വന്തമാക്കിയ ടീമുകളാണ്.

ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനിയാണ് കേപ്ടൗണ്‍ നൈറ്റ് റൈഡേഴ്സിന്റെ മാര്‍ക്യൂ താരം. എട്ട് ടീമുകളാണ് ദക്ഷിണാഫ്രിക്കന്‍ ട്വന്റി- 20 ഗ്ലോബല്‍ ലീഗില്‍ കളിക്കുക. കേപ്ടൗണിനെ കൂടാതെ ഡര്‍ബണ്‍, ബെനോനി, പ്രിട്ടോറിയ, സ്റ്റെലന്‍ബോച്ച്, ബ്ലൂം ഫൗണ്ടയ്ന്‍, ജൊഹന്നാസ് ബെര്‍ഗ്, പോര്‍ട്ട് എലിസബത്ത് എന്നീടീമുകളാണ് ഉളളത്.

ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, എബി ഡിവില്ലേഴ്സ്, ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ, ഇംറാന്‍ താഹിര്‍ എന്നിവരാണ് യഥാക്രമം ഈ ടീമുകളുടെ മാര്‍ക്വീ താരങ്ങള്‍.


Next Story

Related Stories