കായികം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മോശം പ്രകടനം: ഷാരൂഖ് ഖാന്‍ ക്ഷമ ചോദിച്ചു

സ്‌പോര്‍ട്‌സില്‍ സ്പിരിറ്റാണ് വേണ്ടത്. ജയവും തോല്‍വിയും പ്രശ്‌നമല്ല. പക്ഷെ ഇന്നലെ ഞങ്ങള്‍ക്ക് ആ സ്പിരിറ്റ് നഷ്ടമായിരുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മോശം പ്രകടനത്തില്‍ ടീം ഉടമ ഷാരൂഖ് ഖാന്‍ ആരാധകരോട് ക്ഷമ ചോദിച്ചു. 102 റണ്‍സിന്റെ വന്‍ തോല്‍വിയാണ് മുംബയ് ഇന്ത്യന്‍സിനോട് ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടായത്. ട്വിറ്ററിലാണ് താരം ക്ഷമാപണം നടത്തിയത്. സ്‌പോര്‍ട്‌സില്‍ സ്പിരിറ്റാണ് വേണ്ടത്. ജയവും തോല്‍വിയും പ്രശ്‌നമല്ല. പക്ഷെ ഇന്നലെ ഞങ്ങള്‍ക്ക് ആ സ്പിരിറ്റ് നഷ്ടമായിരുന്നു. ടീം ഉടമയെന്ന നിലയില്‍ ഞാന്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നു – ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ഈ തോല്‍വിയോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍