TopTop
Begin typing your search above and press return to search.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പിന്

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം റൊമേനിയന്‍ താരം സിമോണ ഹാലെപ്പിന്. യുഎസ് ഓപ്പണ്‍ ചാംപ്യനായ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ പാജയപ്പെടുത്തിയാണ് സിമോണയുടെ കിരീട നേട്ടം. ആദ്യ സെറ്റില്‍ സെറ്റില്‍ പിന്നിട്ടുനിന്ന സിമോണ അടുത്ത രണ്ടു സെറ്റുകളില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 3-6, 6-4, 6-1.

മൂന്ന് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ തുടര്‍ച്ചയായി തോല്‍വി നേരിട്ട ശേഷമാണ് സിമോണ തന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം സ്വന്തമാക്കുന്നത്. മുന്‍പ് രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കളിച്ചിട്ടുള്ള സിമോണ 2014ല്‍ ജെലേന ഒസ്റ്റപെങ്കോയോടും 2017 ല്‍ മരിയ ഷറപ്പോവയോടും പരാജയപ്പെടുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണിതെന്നായിരുന്നു കിരീടനേട്ടത്തിനുശേഷമുള്ള റൊമേനിയന്‍ താരത്തിന്റെ ആദ്യ പ്രതികരണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories