റിയോ ഒളിംപിക്‌സില്‍ തന്നെ പരാജയപ്പെടുത്തി സ്വര്‍ണ മെഡല്‍ നേടിയ കരോളിന മരിനോട് എതിരിട്ട് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ചൂടി ഇന്ത്യയുടെ പി വി സിന്ധു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. മികച്ച പ്രകടനമായിരുന്നു എതിരാളിയായ കരോളിനയും നടത്തിയത്.
Done and dusted! @Pvsindhu1 is the new champion of Yonex Sunrise #IndiaSS
Defeats Marin in straight games and hits #IndiaMeSmash in style! pic.twitter.com/E7Bh8hElzr
— BAI Media (@BAI_Media) April 2, 2017
തുടക്കം മുതല്‍ സിന്ധുവിന് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യം ആവോളം ആസ്വദിച്ചാണ് സിന്ധു കോര്‍ട്ടില്‍ നിറഞ്ഞു നിന്നത്. ആദ്യ സെറ്റ് വാശിയേറിയ പോരാട്ടം നടത്തിയാണ് സിന്ധു പിടിച്ചത് (21-19). രണ്ടാം സെറ്റില്‍ സിന്ധുവിന് തന്നെയായിരുന്നു കളിയുടെ മേധാവിത്വം. 21-16 ന് ആ സെറ്റ് സ്വന്തമാക്കി സിന്ധു തന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍ സിരീസ് കിരീടവും ആദ്യത്തെ ഇന്ത്യന്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി.
ഈ വിജയത്തോടെ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തായിരുന്ന സിന്ധു രണ്ടാം സ്ഥാനത്തേക്ക് കയറി. സെമി ഫൈനലില്‍ ഇന്ത്യയുടെ തന്നെ സൂപ്പര്‍ താരം സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ എത്തിയത്.