ഏഷ്യന്‍ സ്നൂക്കര്‍ ടൂറില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി പങ്കജ് അദ്വാനി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്നൂക്കര്‍ താരമായ പങ്കജ് അദ്വാനി ഏഷ്യന്‍ സ്നൂക്കറില്‍ ചൈനയുടെ ജു റെതിയെ 6-1 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് നേട്ടത്തിനര്‍ഹനായത്. പത്തൊന്‍പതു തവണ ലോക ചാമ്പ്യനായിട്ടുള്ള പങ്കജ് അദ്വാനി ചൈനയിലെ ജിനാനില്‍ നടന്ന മത്സരത്തിലാണ് മികച്ച പ്രകടനം നടത്തി ഇന്ത്യയ്ക്ക് അഭിമാനമായത്.
ഇന്ത്യക്ക് വേണ്ടി മത്സരിച്ചവരില്‍ പങ്കജ് അദ്വാനിയാണ് ആദ്യമായി ഏഷ്യന്‍ സൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള മുന്നൊരുക്കം കൂടിയായി പങ്കജ് അദ്വാനിയുടെ നേട്ടം. 10 റെഡ് ഫോര്‍മാറ്റിലുള്ള ടൂറില്‍ കളിക്കാരെല്ലാം തന്നെ മികവുറ്റ പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍, പരിചയസമ്പന്നനായ ഇന്ത്യന്‍ താരം എതിരാളികള്‍ക്കെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി.
ടൂറിന്റെ ആദ്യ ലീഗ് ഖത്തറിലെ ദോഹയിലാണ് കഴിഞ്ഞമാസം നടന്നത്. ടൂറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതേടെ അദ്വാനിക്ക് വെങ്കലം നേട്ടം സ്വന്തമാക്കാനെ കഴിഞ്ഞുള്ളു. എന്നാല്‍, രണ്ടാം ടൂറില്‍ അദ്വാനി ഫോമിലേക്കുയര്‍ന്നതോടെ എതിരാളികള്‍ക്ക് മറുപടിയില്ലായിരുന്നു. ഫൈനല്‍ മത്സരത്തില്‍ അദ്വാനി എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. ചൈനീസ് താരം ചില നിര്‍ണായക പിഴവുകള്‍കൂടി പങ്കജ് അദ്വാനി നേട്ടമാക്കി മാറ്റി.
സ്കോര്‍
പങ്കഡ് അദ്വാനി ജു റെതി - 61: 48-35, 67(40)23, 24-69(60), 63-33, 100(49, 51)0, 47-19, 9-40