വായിച്ചോ‌

ലോകകപ്പില്‍ സ്‌പെയിനിനേക്കാള്‍ മികച്ചൊരു ടീമില്ല: സാബി അലോണ്‍സോ

Print Friendly, PDF & Email

സ്‌പെയിന്‍ കഴിഞ്ഞാല്‍ ജര്‍മ്മനിയാണ് ഏറ്റവും വലിയ ഫേവറിറ്റുകളെന്നും അലോണ്‍സോ അഭിപ്രായപ്പെട്ടു. അവര്‍ എല്ലായ്‌പ്പോളും ശക്തമായ ടീമായിരുന്നു.

A A A

Print Friendly, PDF & Email

ഇത്തവണത്തെ ലോകകപ്പില്‍ സ്‌പെയിനിനേക്കാള്‍ മെച്ചപ്പെട്ടൊരു ടീമില്ലെന്ന് സ്പാനിഷ് മുന്‍ താരം സാബി അലോണ്‍സോ. കളികളില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല – ഫിഫ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലോണ്‍സോ പറഞ്ഞു. സ്‌പെയിന്‍ കഴിഞ്ഞാല്‍ ജര്‍മ്മനിയാണ് ഏറ്റവും വലിയ ഫേവറിറ്റുകളെന്നും അലോണ്‍സോ അഭിപ്രായപ്പെട്ടു. അവര്‍ എല്ലായ്‌പ്പോളും ശക്തമായ ടീമായിരുന്നു. അവര്‍ സെമിയിലെത്തിയില്ലങ്കില്‍ മാത്രമാണ് അദ്ഭുതം. അവര്‍ ചാമ്പ്യന്മാരാണ്. ഒരു പുതു തലമുറ ജര്‍മ്മന്‍ ടീമിലെത്തിയിരിക്കുന്നു.

പിന്നെ സാധ്യതയുള്ളത് ബ്രസീലിനാണ്. ഈ മൂന്ന് ടീമുകള്‍ മറ്റുള്ളവയേക്കാള്‍ വളരെ മുകളില്‍ നില്‍ക്കുന്നതായി അലോണ്‍സോ പറഞ്ഞു. അര്‍ജന്റീനയുടേയും ഫ്രാന്‍സിന്റേയും സാധ്യതകളെ തള്ളിക്കളയാനാകില്ല. അപ്രതീക്ഷിതമായി ഒന്നോ രണ്ടോ ടീമുകളും കയറി വന്നേക്കാം – അലോണ്‍സോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അലോണ്‍സോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/o3DB4k

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍