TopTop
Begin typing your search above and press return to search.

'ഗ്രില്‍ഡ് ചിക്കന്‍ കഴിക്കണ്ട ആരോഗ്യത്തിന് നല്ലത് കരിങ്കോഴി കഴിക്കുന്നതാണ്'; കോഹ്‌ലിയോട് ഇത് പറയണം; ബിസിസിഐക്ക് കത്ത്

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കണ്ട ആരോഗ്യത്തിന് നല്ലത് കരിങ്കോഴി കഴിക്കുന്നതാണ്; കോഹ്‌ലിയോട് ഇത് പറയണം;  ബിസിസിഐക്ക് കത്ത്

ആരോഗ്യ കാര്യങ്ങളിലും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നായകന്‍ വിരാട് കോഹ്‌ലിയും സഹതാരങ്ങളും ഏറെ ശ്രദ്ധ കൊടുക്കാറുണ്ട്. ഇത് രാജ്യത്തെ മറ്റു കായിക താരങ്ങള്‍ക്ക് തന്നെ മാതൃകയാണ്. നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നകാലത്ത് കോലിയുടെ ഇഷ്ട ഭക്ഷണമാകട്ടെ ഗ്രില്‍ഡ് ചിക്കനും ഉരുളക്കിഴങ്ങ് വേവിച്ചതുമായിരുന്നു. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതില്‍ കൊഴുപ്പ് അധികം ഉണ്ടെന്നുമാണ് കോഹ്‌ലിക്കായി ബിസിസിഐയുടെ പേരിലെത്തിയ കത്തിലെ ഉപദേശം.

സമീപകാലത്ത് പൂര്‍ണമായും വെജിറ്റേറിയനായി മാറിയെങ്കിലും കോലിയോട് ഗ്രില്‍ഡ് ചിക്കന് പകരം കരിങ്കോഴി കഴിക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ജാബുവയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ പേരിലാണ് ബിസിസിഐക്ക് കത്ത് ലഭിച്ചിരിക്കുന്നത്. കരിങ്കോഴി കഴിക്കുന്നത് കൊളസ്‌ട്രേള്‍ കുറക്കാനും കൊഴുപ്പ് കുറക്കാനും നല്ലതാണെന്നു മാത്രമല്ല കരിങ്കോഴിയില്‍ ഉയര്‍ന്ന തോതില്‍ അയേണും പ്രോട്ടീനും ഉണ്ടെന്നും കൃഷി വിജ്ഞാന്‍ കേന്ദ്രം എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം യുട്യൂബ് ഷോ ആയ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യനിലാണ് തന്റെ ഇഷ്ടവിഭവം ഗ്രില്‍ഡ് ചിക്കനും പുഴുങ്ങിയ ഉരുളക്കിഴങ്ങും ആണെന്ന് കോലി വെളിപ്പെടുത്തിയത്.

Next Story

Related Stories