കായികം

റഷ്യയിലേക്ക് ഞങ്ങളില്ല പക്ഷേ, വന്നിരിക്കും ഒരുനാള്‍; ഛേത്രിയുടെ കട്ടൌട്ടുമായി പള്ളിമുക്ക്

Print Friendly, PDF & Email

സുനില്‍ ഛേത്രി ഗോള്‍ വേട്ടയില്‍ അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയോടൊപ്പം

A A A

Print Friendly, PDF & Email

കേരളം ലോകകപ്പ് പനിയില്‍ വിറച്ചുതുള്ളുന്നതിനിടെയാണ് ഇന്ത്യ കെനിയയെ തോല്‍പ്പിച്ചു ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് സ്വന്തമാക്കിയത്. നായകന്‍ സുനില്‍ ഛേത്രിയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളിലാണ് വിജയം. ഈ മത്സരത്തോടെ സുനില്‍ ഛേത്രി ഗോള്‍ വേട്ടയില്‍ അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയോടൊപ്പം എത്തി എന്നതാണ് മറ്റൊരു നേട്ടം. 102 കളികളില്‍ നിന്നും 64 ഗോളുകള്‍ നേടിക്കൊണ്ടാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്.

കേരളക്കരയാകെ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൌട്ടുകള്‍ നിറയുമ്പോള്‍ കൊല്ലം പള്ളിമുക്കുകാര്‍ നമ്മുടെ ഛേത്രിയെ മറന്നില്ല. അവര്‍ ഉയര്‍ത്തി തലയെടുപ്പുള്ള ഒരു ഛേത്രി കട്ടൌട്ട്. അതില്‍ ഇങ്ങനെ കുറിച്ചു, ‘റഷ്യയിലേക്ക് ഞങ്ങളില്ല പക്ഷേ, വന്നിരിക്കും ഒരുനാള്‍…ചങ്കല്ല ചങ്കിടിപ്പാണ് പള്ളിമുക്കിന് കാല്‍പന്ത്.’

മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ കിരണ്‍ ബാബു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു, “മ്മടെ സ്വന്തം നാട്ടില്‍ ഓച്ചിറ പളളിമുക്കിലെ കാഴ്ച. മെസിയും നെയ്മറും ക്രിസ്റ്റിയാനോയും നിറയുന്ന മുക്കുകളില്‍ നമ്മുടെ സ്വന്തം സുനില്‍ ഛത്രിയും. ആരൊക്കെ റഷ്യയില്‍ തോറ്റാലും നമ്മള്‍ തോല്‍ക്കില്ലല്ലോ?
അതു മതി. പിന്നെ റഷ്യയില്‍ പോകാത്തത് അത്ര വലിയ കാര്യം ഒന്നുമല്ല.
ആകെ മൂന്നര ലക്ഷം ആളുകളെ തികച്ച് എടുക്കാനില്ലാത്ത ഐസ്ലാന്‍ഡ് ഒക്കെയാ അവിടെ
കപ്പിനായി കടിപിടി കൂട്ടുന്നത്.”

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

എന്നാണ് നമ്മള്‍ ‘വാമോസ് മെസി’ക്കൊപ്പം ‘കമോണ്‍ട്രാ ഛേത്രീ’യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍