TopTop
Begin typing your search above and press return to search.

ബാഴ്‌സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ബാഴ്‌സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

സ്പാനിഷ് ലീഗില്‍ ലെഗാനസിനെ പരാജയപ്പെടുത്തി ബാഴ്‌സലോണയക്ക് ജയം.ലെഗാനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ - ലെഗാനസ് മത്സരം സമനിലയില്‍ കലാശിക്കേണ്ട മത്സരം ആയിരുന്നു. മത്സരം ജയിപ്പിക്കാന്‍ മെസിയെ ഒടുവില്‍ ഇറക്കേണ്ടിയും വന്നു. കളിയുടെ തുടക്കത്തില്‍ ഡെമ്പലെ ബാഴ്‌സലോണക്ക് ലീഡ് നല്‍കി എങ്കിലും കളി 64 മിനുട്ട് കഴിഞ്ഞപ്പോള്‍ 1-1 എന്ന നിലയിലായിരുന്നു. ഇതാണ് ബാഴ്‌സയെ മെസ്സിയെ ഇറക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

രണ്ടാം പകുതിയില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വൈറ്റിലൂടെ ലെഗാനസ് ബാഴസയ്ക്ക് മറുപടി ഗോള്‍ നല്‍കിയതോടെയാണ് ജയത്തിനായി മത്സരത്തില്‍ പുറത്തിരുന്ന മെസിയെയും ഇറക്കിയത്.71 ആം മിനിറ്റില്‍ സുവാരസും കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസിയും ബാഴ്‌സലോണയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. കളിയില്‍ ഡെംബലെ പരിക്കേറ്റ് കളം വിട്ടത് ബാഴ്‌സലോണക്ക് നിരാശ നല്‍കും. 20 മത്സരങ്ങളില്‍ 46 പോയന്റുമായി ലീഗില്‍ ഒന്നമതായി തന്നെ നില്‍ക്കുകയാണ് ബാഴ്‌സലോണ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഡാനിലോ, റഹീം സ്റ്റെര്‍ലിങ്, ലെറോയ് സാനെ എന്നിവരാണ് സിറ്റിയുടെ വിജയശില്‍പ്പികള്‍.

Next Story

Related Stories