TopTop
Begin typing your search above and press return to search.

സിഡ്‌നിയിൽ റൺ മഴ: ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു

സിഡ്‌നിയിൽ റൺ മഴ: ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു

ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 22 റൺസ് എടുത്തിട്ടുണ്ട്.

സിഡ്‌നിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്നിംഗ് ആരംഭിച്ച് അധികം വൈകാതെ തന്നെ ഇന്ത്യക്ക് കെ.എല്‍ രാഹുലിനെ നഷ്ടമായിരുന്നു. 9 റണ്‍സെടുത്ത് താരം പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു. പിന്നീട് പുജാരയും മയങ്ക് അഗര്‍വാളും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിക്കുകയായിരുന്നു. അഗര്‍വാള്‍ 77 റണ്‍സില്‍ പുറത്തായെങ്കിതിന് ശേഷം പിന്നാലെ ബാറ്റിംഗിനിറങ്ങിയ നായകന്‍ വിരാട് കോഹ്ലി 23 റണ്‍സും, അജിങ്ക്യ രഹാനെ 18 റണ്‍സുമെടുത്തും പുറത്തായെങ്കിലും ഒരു വശത്ത് പുജാര മികച്ച ഫോമില്‍ ബാറ്റ് ചെയ്ത് മുന്നേറുകയായിരുന്നു.പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റിലെ പതിനെട്ടാമത്തെയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയുടെ മികവില്‍ ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിച്ചു. ആറാമനായി ഇറങ്ങിയ ഹനുമ വിഹാരി, പുജാരയ്‌ക്കൊപ്പം പിന്തുണയേകിയത് ഇന്ത്യന്‍ സ്‌കോറിങിന് നേട്ടമായി.


Next Story

Related Stories