TopTop
Begin typing your search above and press return to search.

നീണ്ട 14 വര്‍ഷത്തെ പ്രണയം; ഒടുവില്‍ നദാല്‍ വിവാഹിതനാകുന്നു

നീണ്ട 14 വര്‍ഷത്തെ പ്രണയം; ഒടുവില്‍ നദാല്‍ വിവാഹിതനാകുന്നു

സ്പാനീഷ് താരം റാഫേല്‍ നദാല്‍ ടെന്നീസ് കോര്‍ട്ടിനോടൊപ്പം ചേര്‍ത്തു പിടിച്ച മറ്റൊന്നുണ്ടായിരുന്നു. മരിയ സെസ്‌ക പെരെല്ലയുമായുള്ള പ്രണയം. നീണ്ട 14 വര്‍ഷത്ത പ്രണയത്തിന് ഒടുവില്‍ മരിയയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് നദാല്‍. 17 വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട ടെന്നീസ് സൂപ്പര്‍ താരം നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന് മുന്നില്‍ വീണതിന് തൊട്ടുപിന്നാലെയാണ് മരിയയുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

നദാല്‍ ടെന്നീസ് താരമായി ഉയരുന്നതിന് മുന്‍പേ ഇരുവര്‍ക്കും അടുത്തറിയാം. പക്ഷേ പ്രണയത്തിലാവുന്നത് 2005ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇരുവരും റോമില്‍ ഒഴിവ് ദിവസം ആഘോഷിക്കു്‌മ്പോഴാണ് തന്റെ ജീവിതത്തിലേക്ക് സെസ്‌ക എന്ന വിളിപ്പേരുള്ള മരിയയെ നദാല്‍ ക്ഷണിച്ചതെന്നാണ് സ്പാനിഷ് മാഗസില്‍ ഹോളയുടെ വെളിപ്പെടുത്തല്‍.

ബിസിനസില്‍ ബിരുദമുള്ള സെസ്‌ക ഇപ്പോള്‍ നദാലിന്റെ ടെന്നീസ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായെങ്കിലും ഇരുവരും പൊതുമധ്യത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ അവര്‍ എത്തിയിരുന്നു.

Next Story

Related Stories