TopTop
Begin typing your search above and press return to search.

സിറ്റ്സിപാസിനെ വീഴ്ത്തി ദ്യോക്കോവിച്ചിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് കിരീടം

സിറ്റ്സിപാസിനെ വീഴ്ത്തി ദ്യോക്കോവിച്ചിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് കിരീടം

മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-3, 6-4 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ഡച്ച് താരം കികി ബെര്‍ട്ടന്‍സ് സിമോണ ഹാലപ്പിനെ 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചും ചാമ്പ്യനായി.

മൂന്നാം തവണയും മാഡ്രഡിലെ ക്ലേ കോര്‍ട്ടില്‍ കിരീടമുയത്തിയ ദ്യോക്കോവിച്ച് എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.സ്റ്റിഫാനോസ് ടിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ചിന്റെ കിരീടം. ഒരു മണിക്കൂറും 33 മിനുട്ടും നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് 6-3നും രണ്ടാം സെറ്റ് 6-4നുമാണ് ജോക്കോവിച്ച് നേടിയത്. ജോക്കോവിച്ചിന്റെ മൂന്നാം മാഡ്രിഡ് ഓപ്പണ്‍ കിരീടമാണിത്. നേരത്തെ 2011ലും 2016ലുമാണ് ജോക്കോവിച്ച് ചാമ്പ്യനായത്. ജയത്തോടെ റാഫേല്‍ നദാലിന്റെ 33 തവണ മാസ്റ്റേഴ്‌സ് ചാമ്പ്യനെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിനായി. റാഫേല്‍ നദാലിനെ അട്ടിമറിച്ചെത്തിയ ടിറ്റ്സിപാസിന് ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. ജയം സന്തോഷം നല്‍കുന്നുവെന്നും അത്മവിശ്വാസം ഉയര്‍ത്താന്‍ കിരീടം അനിവാര്യമായിരുന്നെന്നും ജോക്കോവിച്ച് പ്രതികരിച്ചു. വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയെ മറികടന്ന് ലോക ഒന്നാം നമ്പറാകാനുള്ള അവസരമാണ് സിമോണ ഹാലപ്പിന് നഷ്ടമായത്. ബെര്‍ട്ടന്‍സിനാകട്ടെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് മാഡ്രിഡിലെ കിരീടധാരണം.


Next Story

Related Stories