TopTop
Begin typing your search above and press return to search.

'ടെന്നീസ് തന്റെ രക്തത്തില്‍ അലിഞ്ഞതാണ്': സാനിയ കോര്‍ട്ടിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങി വരുന്നു

ടെന്നീസ് തന്റെ രക്തത്തില്‍ അലിഞ്ഞതാണ്: സാനിയ കോര്‍ട്ടിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങി വരുന്നു

ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങി വരാന്‍ തയാറെടുക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ. കുറച്ചു നാളുകളായി അമ്മയാകുന്നതിന്റെ ഭാഗമായി ടെന്നീസില്‍ നിന്ന് വിശ്രമം എടുത്ത താരം. താരം കോര്‍ട്ടിലേക്ക് തിരിച്ചു വരുമെന്ന് ആരാധകര്‍ പോലും കരുതിയിരുന്നില്ല. എത്രയും വേഗം താന്‍ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിവരുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും സാനിയ പറഞ്ഞു. 2019 തന്റെ മടങ്ങിവരവ് വര്‍ഷം കൂടിയായിരിക്കുമെന്നാണ് ലോകത്തെ മുന്‍നിര ഡബിള്‍സ് താരങ്ങളിലൊരാളായിരുന്ന സാനിയ പറയുന്നത്.

ഗര്‍ഭിണിയായതോടെയാണ് സാനിയ റാക്കറ്റ് താഴെവെച്ച് കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങിയത്. അടുത്തിടെ ഒരു ആണ്‍കുട്ടിയാണ് സാനിയക്ക് ജനിച്ചത്. ഗര്‍ഭിണിയായശേഷം ഇതുവരെ ടെന്നീസ് വലിയരീതിയിലുള്ള നഷ്ടബോധമാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ എത്രയുവേഗം കളിയിലേക്ക് മടങ്ങിവരാനാണ് ആഗ്രഹമെന്ന് സാനിയ പറഞ്ഞു.

ടെന്നീസ് തന്റെ രക്തത്തിലലിഞ്ഞതാണ്. അതിനായിരുന്നു താന്‍ എല്ലാറ്റിനേക്കാളും പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതോടെ കുട്ടിയുടെ ആരോഗ്യകാര്യത്തിലും മറ്റും വലിയരീതിയില്‍ ശ്രദ്ധകൊടുക്കേണ്ടേത് അത്യാവശ്യമായിവന്നു. ഇതിന് മുന്‍പ് പരിക്കേറ്റതിനാല്‍ മൂന്ന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഭാരക്കൂടുതലും മറ്റും ഇനി പരിശീലനത്തിന് മുന്‍പ് ക്രമീകരിക്കേണ്ടതുണ്ടെന്നും സാനിയ പറയുന്നു. തിരിച്ചുവരവില്‍ ആരാണ് ഡബിള്‍സ് പങ്കാളിയാകുക എന്നൊന്നും തീരുമാനിച്ചിട്ടില്ല. പരിശീലനത്തിലൂടെ പൂര്‍വകാല ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ട്. ഏതു കാര്യവും പെര്‍ഫക്ട് ആയിട്ട് ചെയ്യുന്നയാളാണ് താന്‍. ഒരു നല്ല അമ്മയാകുന്നതിനൊപ്പം കളിയും കൂടെക്കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും തനിക്ക് വീണ്ടും കളിക്കളത്തില്‍ സജീവമാകാന്‍ കഴിയുമെന്നും സാനിയ പറഞ്ഞു.

Next Story

Related Stories