TopTop
Begin typing your search above and press return to search.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നാംനമ്പര്‍ താരമായ സിമോണ്‍ ഹാലെപിനെ മൂന്ന് സെറ്റ് നീണ്ട മത്സരത്തിലാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 4-6, 6-4 .

തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയ ഹാലപ്പിന് സെറീനയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന് 6-1ന് സെറീന ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. 6-4 ന് സെറ്റ് കരസ്ഥമാക്കിയ സെറീന ക്വാര്‍ട്ടറിലേക്ക് കടന്നു.

നിലവില്‍ ലോകറാങ്കിങ്ങില്‍ 16 -ാം സ്ഥാനത്താണ് സെറീന. ഇന്നത്തെ ജയത്തോടെ സെറീന പുതിയ ചരിത്രവും കുറിച്ചു. അമേരിക്കന്‍ താരത്തിന്റെ 50ാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മെല്‍ബണ്‍ കോര്‍ട്ട് സാക്ഷിയായത്. കരിയറിലെ എട്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇനി സെറീനയുടെ ലക്ഷ്യം. 2017 ലെ ചാമ്പ്യനായിരുന്നു സെറീന.

മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ സെറീന കളിച്ചിരുന്നില്ല. ഫ്രഞ്ച് ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്ത് പോവുകയും ചെയ്തു. യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനായില്ല. തന്നേക്കാള്‍ 10 വര്‍ഷം ജൂനിയറായ ഹാലപ്പിനെതിരേ സെറീന വിജയം നേടിയതോടെ സെറീന തിരിച്ചുവരവ് ഗംഭീരമാക്കി.

Next Story

Related Stories